വിശ്വനാഥന് നീതി ലഭിക്കുമോ? ഇന്നറിയാം
text_fieldsകോഴിക്കോട്: ആദിവാസി ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും നീതിനിഷേധവും നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ തങ്ങൾക്ക് നീതി ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ്, മെഡിക്കൽ കോളജ് പരിസരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച വിശ്വനാഥന്റെ കുടുംബം.
രണ്ടുവർഷം മുമ്പാണ്, ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വയനാട് മേപ്പാടി സ്വദേശിയായി ആദിവാസി യുവാവ് വിശ്വനാഥനെ മെഡി. കോളജ് പരിസരത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ച കേസിൽ നീതി തേടി കുടുംബം നൽകിയ ഹരജിയിൽ കോഴിക്കോട് ജില്ല കോടതി ചൊവ്വാഴ്ച വിധിപറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.