ഒടുവിൽ അധികാരികൾ കണ്ണുതുറന്നു; വില്യം റുബേക്ക് വിട
text_fieldsമട്ടാഞ്ചേരി: കൊച്ചി കാണാനെത്തി ഹൃദയസ്തംഭനത്തെതുടർന്ന് മരിച്ച ലണ്ടൻ സ്വദേശി കെന്ന ത്ത് വില്യം റുബേയുടെ (89) മൃതദേഹം 10 ദിവസത്തിനുശേഷം അധികാരികളുടെ ‘കരുണ’യിൽ ലഭിച്ച അ നുമതിയോടെ സംസ്കരിച്ചു. മകൾ ഹിലാരിക്കൊപ്പം കൊച്ചിയിലെത്തിയ വില്യമിന് ഡിസംബർ 31ന് കൊ ച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായുള്ള പപ്പാഞ്ഞിയെ കത്തിക്കലിനുശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പുലർച്ച മരിച്ചു. പോസ്റ്റ്േമാർട്ടത്തിനുശേഷം കളമശ്ശേരി മെഡിക്കൽ കോളജിൽ മൃതദേഹം സൂക്ഷിച്ചു.
കൊച്ചിയിൽതന്നെ സംസ്കാരം നടത്തണമെന്നായിരുന്നു ഹിലാരിയുടെ തീരുമാനം. ക്രൈസ്തവ ആചാരപ്രകാരമുള്ള അന്ത്യകർമങ്ങൾക്കുശേഷം ഫോർട്ട്കൊച്ചി പൊതുശ്മശാനത്തിൽ ദഹിപ്പിക്കാൻ നിശ്ചയിച്ചു. കൊച്ചിയിൽ സംസ്കരിക്കാൻ ഇന്ത്യയിലെ ബ്രിട്ടൻ എംബസി സർട്ടിഫിക്കറ്റ് നൽകി. ഫോർട്ടുകൊച്ചി പൊലിസും ഈ മാസം അഞ്ചിന് സർട്ടിഫിക്കറ്റ് നൽകി. ഇതുപ്രകാരം ചൊവ്വാഴ്ച സംസ്കരിക്കാൻ നിശ്ചയിച്ച് ലണ്ടനിൽനിന്ന് ബന്ധുക്കൾ എത്തിയെങ്കിലും നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കാൻ അപേക്ഷ നൽകിയിെല്ലന്ന കാരണം ചൂണ്ടിക്കാട്ടി ശ്മശാനം നടത്തിപ്പുകാർ അനുമതി നൽകിയില്ല. ഇതിനിടെ, പൊതുപണിമുടക്കും കൂടിയെത്തിയതോടെ രണ്ടുദിവസം കൂടി വീണ്ടും നീണ്ടു. ഒടുവിൽ ജില്ല കലക്ടർ ഇടപെട്ടതോടെയാണ് അനുമതി ലഭിച്ചത്.
സംസ്കാരനടപടികൾക്ക് ഒരു ഏജൻസി ഇടപെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നഗരസഭ കൗൺസിലർ ബെന്നി ഫെർണാണ്ടസ് പറയുന്നത്. ഇവർ ഹിലാരിയെക്കൊണ്ട് നഗരസഭക്ക് അപേക്ഷ കൊടുപ്പിക്കാതിരുന്നതാണ് അനുമതിക്ക് തടസ്സമായതെന്നും ബെന്നി പറയുന്നു. നീണ്ട 10 ദിവസമാണ് ഒരു വിദേശിയുടെ മൃതദേഹം സംസ്കാരംകാത്ത് മോർച്ചറിയിൽ കിടന്നത്. മകൾ ഹിലാരി പിതാവിെൻറ മൃതദേഹം അടക്കാനാവാതെ ഇത്രദിവസവും നെഞ്ചുപൊട്ടി കരയുകയായിരുന്നു.
മട്ടാഞ്ചേരി ചുള്ളിക്കലുള്ള സെൻറ് ജോസഫ് ചാപ്പലിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള കർമങ്ങൾക്കുശേഷമാണ് മൃതദേഹം സംസ്കരിച്ചത്. വില്യമിെൻറ ബന്ധു ഒലിവർ കെന്നി ചിതക്ക് തീകൊളുത്തി. ലണ്ടനിൽ കൃഷിവകുപ്പ് റിട്ട. ഒാഫിസറായിരുന്നു വില്യം. മൂന്നുതവണ ഇന്ത്യ സന്ദർശിച്ച വില്യം ഇതാദ്യമായാണ് കൊച്ചിയിലെത്തുന്നത്. മകൾ ഹിലാരി മാഞ്ചസ്റ്ററിലെ പ്രമുഖ ബസ് കമ്പനി ഡയറക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.