വയർലെസ് സന്ദേശം ചോർത്തൽ: ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
text_fieldsകൊച്ചി: പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യമുള്ളതിനാൽ ജാമ്യത്തിൽ വിട്ടു. പാലാരിവട്ടം പൊലീസാണ് തിങ്കളാഴ്ച രാവിലെ 9.30ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. വയർലെസ് സന്ദേശം ചോർന്നു എന്ന പേരിൽ ഷാജൻ സക്കറിയക്കെതിരെ സൈബർ പൊലീസ് തിരുവനന്തപുരത്തും കേസെടുത്തിരുന്നു.
പൊലീസിന്റെ വയർലെസ് സന്ദേശം ചോര്‍ത്തി യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചത് ഗുരുതര കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഫിര്‍ദൗസ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
നേരത്തേ മതവിദ്വേഷം പടർത്താൻ ശ്രമിച്ചെന്ന നിലമ്പൂർ നഗരസഭ സ്ഥിരം സമിതി ചെയർമാന്റെ പരാതിയിൽ നിലമ്പൂർ പൊലീസും ഷാജനെതിരെ കേസെടുത്തതാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഹൈകോടതി ജാമ്യം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.