മന്ത്രിയുടെ നീക്കം സൗഹാർദത്തിന്‍റെ വഴിയിൽ മുള്ള് വാരിയിട്ടു -വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
text_fieldsകോഴിക്കോട്: വിഭാഗീയ നീക്കങ്ങൾക്ക് പരിഹാരം കാണേണ്ട സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദപ്പെട്ട മന്ത്രി പാലാ ബിഷപ്പിനെ സന്ദർശിച്ച ശേഷം നടത്തിയ പ്രതികരണം സൗഹാർദത്തിന്‍റെ പാതയിൽ മുള്ള് വാരിയിടുന്നതായെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ പി.എൻ അബ്ദുലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് എന്നിവർ പ്രസ്താവിച്ചു.
അദ്ദേഹം അത് തിരുത്തിയില്ലെന്ന് മാത്രമല്ല, സഭയും അതിന്‍റെ മുഖപത്രവും അതിനെ ന്യായീകരിച്ച് രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിൽ ബിഷപ്പിനെ മഹത്വവൽക്കരിക്കുകയും തെറ്റ് തിരുത്താനാവശ്യപ്പെടുന്നവരെ തീവ്രവാദികളാക്കുകയും ചെയ്യുന്ന ശൈലി മുറിവേറ്റ സമുദായത്തിന് നേരെയുള്ള വെല്ലുവിളിയാണന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പാലാ ബിഷപ്പ് തന്‍റെ പ്രസ്താവനക്കു ഒരു തെളിവും ഇതുവരെ പൊതുസമൂഹത്തിന്‍റെ മുമ്പിൽ എത്തിച്ചിട്ടില്ലെന്നും വിസ്ഡം നേതാക്കൾ പറഞ്ഞു.
മുഖ്യധാര മുസ്‌ലിം നേതാക്കൾ ആരും തന്നെ ഇതുവരെയും അപക്വമായി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സൗഹാർദത്തിന്‍റെ വഴി പരമാവധി എളുപ്പമാക്കാനുതകുന്ന നിലപാടുകളാണ് സ്വീകരിച്ചത്. മുസ്ലിം സമുദായം നടത്തുന്ന ന്യായമായ പ്രതികരണങ്ങളെപ്പോലും തീവ്രവാദത്തിന്‍റെ ചാപ്പയടിച്ച് ഇല്ലാതെയാക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.