സാമുദായിക ഐക്യം വീണ്ടെടുക്കുക -വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍
text_fieldsകോഴിക്കോട്: സാമുദായിക ഐക്യവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമം വലിയ പുണ്യപ്രവൃത്തിയാണെന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ ഈദുല്‍ ഫിത്വര്‍ വിശ്വാസികള്‍ക്ക് പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
സഹനവും, ദാനധര്‍മങ്ങളും, നീതിബോധവും വലിയ തോതില്‍ റമദാനിലൂടെ നേടിയെടുക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് തുടര്‍ജീവിതത്തില്‍ നിലനിര്‍ത്തുവാനും നീതിബോധത്തോടെ സാമൂഹിക ജീവിതം നയിക്കുവാനും സാധിക്കണം.
ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിത ക്രമമാണ് റമദാനിലൂടെ പരിശീലിച്ചത്. വിവിധ മതസ്ഥര്‍ക്കിടയില്‍ വിള്ളലുണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിന് ബോധപൂര്‍വ്വം ശ്രമം നടത്തുന്നത് അതീവ ജാഗ്രതയോടെ കാണണം. നിയമം കൈയ്യിലെടുത്ത് അക്രമം നടത്തുന്നതും, മനുഷ്യജീവന്‍ അപഹരിക്കുന്നതും ഇസ്ലാം ശക്തമായി എതിര്‍ക്കുന്ന പ്രവൃത്തിയാണെന്നും ഭാരവാഹികള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.