വിസ്ഡം കേരള യൂത്ത് കോൺഫറൻസിന് തുടക്കം; പൊതുസമ്മേളനം നാളെ
text_fieldsമലപ്പുറം: മലപ്പുറം: ‘യുവത്വം നിർവചിക്കപ്പെടുന്നു’ പ്രമേയത്തിൽ വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന് മലപ്പുറത്ത് തുടക്കം. ന്യൂഡൽഹിയിലെ ജാമിഅ ഇസ്ലാമിയ സനാബിൽ ചെയർമാൻ ശൈഖ് മുഹമ്മദ് റഹമാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളിൽ കാണുന്ന നന്മകളെല്ലാം യഥാർഥ നന്മകൾ ആവണമെന്നില്ലെന്നും നന്മയുടെ യാഥാർഥ്യം കണ്ടെത്തേണ്ടത് ബുദ്ധിയും വിവേകവുമുള്ളവരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എ.എൽ.എ മുഖ്യാഥിതിയായി. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് സലഫി ആമുഖഭാഷണം നടത്തി. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി സംസാരിച്ചു.
വിവിധ സെഷനുകളിലായി വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, പീസ് റേഡിയോ സി.ഇ.ഒ പ്രഫ. ഹാരിസ് ബ്നു സലീം, ഫൈസൽ മൗലവി പുതുപറമ്പ്, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ, അബ്ദുറഹ്മാൻ ചുങ്കത്തറ, ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി. മുസ്തഫ, സി. മുഹമ്മദ് അജ്മൽ, എ.പി. മുനവ്വർ സ്വലാഹി, അജ്മൽ ഫൗസാൻ, പി.ഒ. ഫസീഹ്, എം.കെ. മുഹമ്മദ് ഷബീർ, മുസ്തഫ മദനി മമ്പാട് എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന യൂത്ത് കോൺഫറൻസിന്‍റെ പൊതുസമ്മേളനം വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.