ഡോ.കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരം വി എസ് അച്യുതാനന്ദന്
text_fieldsപ്രഥമ ഡോ: കമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരം മുൻ മുഖ്യമന്ത്രിയും സംസ്ഥാന ഭരണ പരിഷ്കരണ കമ്മറ്റി ചെയർമാനുമായ വി.എസ്. അച്യുതാനന്ദന്. കേരളത്തിെൻറ പാരിസ്ഥിതിക പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് പശ്ചിമഘട്ട സംരക്ഷണത്തിൽ അദ്ദേഹം സ്വീകരിച്ച സുപ്രധാന നിലപാടുകൾ പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഡോ. എം. കമറുദ്ദീൻകുഞ്ഞിെൻറ സ്മരണാർഥമാണ് ഡോ കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ പരിസ്ഥിതി പുരസ്കാരം നൽകുന്നത്. അകാലത്തിൽ വിടപറഞ്ഞ കമറുദ്ദീൻകുഞ്ഞിനോടുള്ള ആദരവിനൊപ്പം സമാന കാഴ്ച്ചപ്പാടിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും സംഘടനയ്ക്കും പുരസ്കാരം പ്രോത്സാഹനവും അംഗീകാരവും കൂടിയാകണമെന്ന് ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ.ബി. ബാലചന്ദ്രൻ പറഞ്ഞു.
അച്യുതാനന്ദൻ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സുപ്രധാന പാരിസ്ഥിതിക നയങ്ങൾ സംസ്ഥാനത്ത് തീരുമാനിക്കപെട്ടതെന്ന് ജൂറി വിലയിരുത്തി. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ പ്രാധാന്യമുള്ള പെരിങ്ങമല പഞ്ചായത്തിൽ സ്ഥാപിക്കാൻ പദ്ധതിയിട്ട മാലിന്യ സംസ്കരണ പ്ലാൻറുകൾക്കെതിരെ അവിടത്തെ ജനങ്ങൾ നടത്തിയ പോരാട്ടങ്ങൾക്ക് വി എസ് നൽകിയ പിന്തുണ ജൂറി എടുത്തുപറഞ്ഞു. ഡോ ഡിക്രൂസ് ചെയർമാനും, ജി മധുസൂദനൻ വയലാ, ഡോ സുഹറ ബീവി, ഒ. വി. ഉഷ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിധിനിർണയം നടത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.