ചരിത്രത്തിലേക്ക് ചുവടുറപ്പോടെ
text_fieldsതിരുവനന്തപുരം: കസേരക്കും ൈകയകലത്തിനുമെല്ലാം പരിധികൾ വരച്ചിെട്ടങ്കിലും 'അകല' നിയന്ത്രണങ്ങൾക്കും ഇരുമ്പുവേലികൾക്കുമപ്പുറം അതിവൈകാരികമായിരുന്നു ചുവന്നുതുടുത്ത സെൻട്രൽ സ്റ്റേഡിയത്തിെൻറ പൊതുഭാവം. ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകാൻ പ്രമുഖരടക്കം ക്ഷണിക്കപ്പെട്ട അതിഥികളുടെ സമൃദ്ധനിര. പതിവ് മുദ്രാവാക്യങ്ങളും പ്രവർത്തകരുടെ ആവേശാരവങ്ങളുമൊന്നുമില്ലെങ്കിലും എല്ലാ മുഖങ്ങളിലും നിറഞ്ഞുകിനിയുന്ന ആഹ്ലാദം. നിശ്ശബ്ദതയിലും കനത്തുപെയ്യുന്ന ആവേശം. ചുവന്ന പരവതാനിക്ക് നടുവിൽ ഉറച്ച കാലടികളോടെ പിണറായി വിജയൻ കൈവീശി േവദിയിലേക്ക് നടന്നുകയറിയപ്പോൾ അതുവരെ പിടിച്ചുനിർത്തിയ ആവേശം ൈകയടിയായി സദസ്സിൽ നിറഞ്ഞു. 2016 േമയ് 25ന് കേരളത്തിെൻറ 12ാം മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത അതേ വേദിയിൽതന്നെ പുതിയ അടയാളപ്പെടുത്തലായി ചരിത്രം തീർത്ത രണ്ടാംവരവും.
വൈകീട്ട് 3.30 ഒാടെയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നതെങ്കിലും ഉച്ചക്ക് രണ്ടരയോടെ അതിഥികൾ എത്തിത്തുടങ്ങിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൃത്യമായ അകലത്തിൽ കസേരകൾ സജ്ജമാക്കിയിരുന്നത്. കൃത്യം 2.45ന് മുഖ്യമന്ത്രി ഭാര്യ കമലക്കും ചെറുമകനുമൊപ്പം സത്യപ്രതിജ്ഞാവേദിയിലേക്ക്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ചേർന്ന് അദ്ദേഹത്തെ വാഹനത്തിനടുത്തെത്തി സ്വീകരിച്ചു. പിന്നെ സാവധാനം നടന്ന് പന്തലിലേക്ക്. സദസ്സിനെ കൈ ഉയർത്തിക്കാട്ടി, മുൻനിരയിലുണ്ടായിരുന്ന വിശിഷ്ടാതിഥികൾക്കെല്ലാം അഭിവാദ്യമർപ്പിച്ചശേഷം ഇരിപ്പിടത്തിലേക്ക്.
ഇതിനിടെ കേരളത്തിെൻറ സമൃദ്ധമായ പൈതൃകവും സവിശേഷതകളുമെല്ലാം അടയാളപ്പെടുത്തുന്ന 'നവകേരള ഗീതാഞ്ജലി' ആരംഭിച്ചിരുന്നു. കേരളത്തെ സംഗീതാത്മകമായി അടയാളെപ്പടുത്തുന്ന ദൃശ്യ-സംഗീതാവിഷ്കാരം മുദ്രാവാക്യങ്ങൾക്ക് പകരം നിന്നു. അരമണിക്കൂേറാടെ ഗീതാഞ്ജലി അവസാനിച്ചു. തുടർന്ന് മുഖ്യമന്ത്രി വീണ്ടും ഇരിപ്പിടത്തിൽ നിന്നെഴുേന്നറ്റു. മുൻനിര കടന്ന് പിൻനിരയിലേക്ക്. പ്രമുഖരോരോരുത്തരോടും കൈകൂപ്പി അഭിവാദ്യവും സേന്താഷവും പങ്കുവെച്ചു.
സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കാനെത്തിവരുടെയെല്ലാം സമീപത്ത് മുഖ്യമന്ത്രിയെത്തി. എല്ലാവരും എഴുന്നേറ്റ് നിന്നാണ് ഉൗഷ്മളമായ പ്രത്യഭിവാദ്യമേകിയത്. മുൻ സത്യപ്രതിജ്ഞകൾക്കൊന്നുമില്ലാത്ത വേറിട്ട ഇടപെടലായി ഇത്. കൃത്യം 3.28 ഒാടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്തി.
മുഖ്യമന്ത്രിയടക്കം അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് നടപടിക്രമങ്ങളിലേക്ക്. ദേശീയഗാനത്തോടെയായിരുന്നു തുടക്കം. പിന്നീട് മുഖ്യമന്ത്രിയുടെ പേര് വിളിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഹസ്തദാനം ചെയ്തും കോടിയേരി ബാലകൃഷ്ണനെയും എ. വിജയരാഘവനെയും കൈ ഉയർത്തി അഭിവാദ്യമേകിയ ശേഷവുമാണ് പിണറായി വേദിയിലേക്ക് കയറിയത്.
സത്യവാചകം ചൊല്ലിക്കൊടുക്കാനായി ഗവർണർ 'ഞാൻ...' എന്ന് തുടങ്ങിയതോടെ 'പിണറായി വിജയനെന്ന ഞാൻ'... എന്ന ആമുഖത്തോടെ മുഖ്യമന്ത്രി സത്യവാചകം ആരംഭിച്ചു.
സഗൗരവത്തിലായിരുന്നു പ്രതിജ്ഞ. രേഖകളിൽ ഒപ്പുവെച്ചശേഷം മുഖ്യമന്ത്രിക്ക് ഗവർണർ പൂച്ചെണ്ട് കൈമാറി, അഭിനന്ദനങ്ങളും നേർന്നു. പിന്നീട് മന്ത്രിമാർ ഒാരോരുത്തരായി വേദിയിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.