Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ട്ടാ​ർ...

മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ എ​ൽ​.ഡി.​എ​ഫിന് ഭരണം

text_fields
bookmark_border
PJ Joseph
cancel

ആ​ല​പ്പു​ഴ: മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ എ​ൽ​.ഡി.​എ​ഫ് ഭ​ര​ണം​ പി​ടി​ച്ചു.

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ലി​നി ജോ​സ​ഫ്, ഏ​ഥ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ മു​ന്ന​ണി മാ​റി എ​ൽ​.ഡി.​എ​ഫി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി വോ​ട്ടു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ൽ​.ഡി.​എ​ഫി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ്(എം) ​വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി മെ​ർ​ലി​ൻ ജോ​സ​ഫ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തി.

മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ യു​.ഡി.​എ​ഫിന് ഏ​ഴും എ​ൽ​.ഡി.​എ​ഫി​ന് ആ​റും ബി​.ജെ.​പി​ക്ക് ര​ണ്ടും അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​തി​ൽ യു​.ഡി.​എ​ഫി​ലെ ര​ണ്ടു​പേ​രാ​ണ് കൂ​റു​മാ​റി​യ​ത്.

ഏറെക്കാലമായി മുട്ടാര്‍ പഞ്ചായത്ത് യു.ഡി.എഫിന്‍റെ കൈയിലുള്ളതാണ്. ഇവിടെയാണ് നാടകീയ നീക്കത്തിനൊടുവില്‍ പി.ജെ.ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFPJ Joseph factionpanchayth election 2020
News Summary - With the support of the PJ Joseph faction muttada got LDF
Next Story