പൊലീസ് ആക്ട് ഭേദഗതി നിയമം പിൻവലിച്ചത് ഉൽകൃഷ്ട ജനാധിപത്യ മാതൃക –വിജയരാഘവൻ
text_fieldsതിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതിയിലെ പരിമിതി ചൂണ്ടിക്കാണിച്ചുള്ള സദുദ്ദേശ്യപരമായ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ പുനഃപരിശോധിെച്ചന്ന ഉൽകൃഷ്ട ജനാധിപത്യമാതൃകയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സമൂഹത്തിലെ ലിബറൽ മനോഭാവമുള്ള ആളുകൾ പ്രതീക്ഷയോടെ കാണുന്ന സർക്കാർ എന്ന നിലയിൽ ചൂണ്ടിക്കാണിക്കുന്ന പരിമിതികൾ പരിശോധിച്ച് ആശങ്ക അകറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം കെ.യു.ഡബ്ല്യു.ജെയുടെ 'വോട്ടുകാര്യം' പരിപാടിയിൽ പ്രതികരിച്ചു. ഒാർഡിനൻസ് സി.പി.എം നേതൃത്വം അറിയാതെയാണോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
ചില സന്ദർഭങ്ങളിൽ നിയമം അനിവാര്യമായി വരും. അത് ദുർവിനിയോഗം ചെയ്യുമെന്ന സാഹചര്യം വന്നാൽ പരിശോധിക്കും. സർക്കാർ ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുേമ്പാൾ സമൂഹത്തിലെ ഉൽപതിഷ്ണുക്കൾ ആശങ്ക ചൂണ്ടിക്കാണിച്ചാൽ ആവശ്യമായ തിരുത്തൽ വരുത്തുന്നത് മഹനീയ മാതൃകയാണ്. അതിന് അപ്പുറത്തേക്ക് അന്വേഷിക്കുന്നത് നിഷ്പ്രേയാജനമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.