ചുമതലയേറ്റ് രണ്ടുമാസത്തിനകം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ രാജിെവച്ചു
text_fieldsതിരുവനന്തപുരം: ചുമതലയേറ്റ് രണ്ട് മാസത്തിനുള്ളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്സിക്യൂട്ടിവ് ഓഫിസര്‍ സി.പി. ഗോപകുമാര്‍ തല്‍സ്ഥാനം രാജിെവച്ചു. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയും ഓഫിസറും തമ്മില്‍ ഭരണതലത്തിലുള്ള അഭിപ്രായവ്യത്യാസമാണ് രാജിയിലേക്ക് വഴിെവച്ചതെന്നാണ് വിവരം.
ഓഫിസര്‍ക്ക് സ്വയംഭരണാധികാരമില്ലെന്നും സമിതി പറയുന്ന കാര്യങ്ങള്‍ നടപ്പാക്കണമെന്നും പൊതുവായ നിർദേശം നിലവിലുണ്ടായിരുന്നു. ശംഖുംമുഖത്തെ ആറാട്ട് മണ്ഡപത്തിന് സമീപം നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് എക്സിക്യൂട്ടിവ് ഓഫിസര്‍ കത്തുനല്‍കി. ഇതിന് ഭരണസമിതിയുടെ അംഗീകാരമില്ലായിരുന്നുവെന്ന ആക്ഷേപവും ഉയർന്നു. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന മേല്‍ക്കൂരയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ നടത്തുന്ന ഇടപെടലുകളും തന്നിഷ്ടപ്രകാരമാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.
ഒരു ഭക്തന് 25 ലക്ഷം രൂപ ക്ഷേത്രത്തിെൻറ പൊതുഫണ്ടിലേക്ക് എന്ത് ആവശ്യത്തിനെന്ന് വ്യക്തമാക്കാതെ നല്‍കിയിരുന്നു. ഇതില്‍നിന്ന് രണ്ടുലക്ഷം രൂപ ക്ഷേത്രത്തിലെ ഒാഡിറ്ററുടെ നിർദേശപ്രകാരം ഉദയാസ്തമയപൂജക്ക് മാറ്റിനല്‍കാന്‍ ആവശ്യപ്പെട്ടു. പണം നല്കിയ ഭക്തെൻറ അനുവാദമില്ലാതെ തുക മാറ്റിനല്‍കാന്‍ സാധിക്കില്ലെന്ന ഓഫിസറുടെ നിലപാടും അതൃപ്തിക്ക് കാരണമായി. എക്സിക്യൂട്ടിവ് ഓഫിസറുടെ വാഹനം ഭരണസമിതി അംഗങ്ങള്‍ക്ക് നല്‍കണം, അംഗങ്ങളുടെ വിളിപ്പുറത്ത് ഓഫിസര്‍ എത്തണം, ക്ഷേത്രാചാരങ്ങളില്‍ ഓഫിസര്‍ക്കുള്ള ചുമതല പുനര്‍നിര്‍ണയിക്കണം തുടങ്ങിയ സമിതിയുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് രാജിക്ക് ശേഷം സി.പി. ഗോപകുമാര്‍ വ്യക്തമാക്കി.
ഭരണസമിതി യോഗത്തിന് പിന്നാലെ അദ്ദേഹം ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാജിക്കത്ത് ഇ- മെയിലില്‍ അയച്ചു. ഉദ്യോഗസ്ഥനും സമിതിയുമായി പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിഷയത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സമിതി അംഗം കുമ്മനം രാജശേഖരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.