പ്രളയ ദുരന്തത്തിന് മുന്നിലും ഇടറാതെ ആദിത്യഹൃദയം
text_fieldsകൽപറ്റ: മല പിളർന്നെത്തിയ പാറക്കല്ലുകൾക്കരികെ മരവും ചളിയുംവന്ന് പാതി മൂടിയ വീട് ആദിത്യറാം ചൂണ്ടിക്കാട്ടിയപ്പോൾ അധ്യാപികമാരുടെ മുഖത്തെ ഞെട്ടൽ അതിെൻറ പാരമ്യത്തിലായിരുന്നു. ഒന്നും മിണ്ടാതെ അവർ കുറേനേരംനിന്നു. അതിനിടയിൽ, ജീവൻ തിരിച്ചുകിട്ടിയ അദ്ഭുതകരമായ രക്ഷപ്പെടലിെൻറ കഥ ആദിത്യ അവരോട് വിശദീകരിച്ചു.
കൊച്ചനുജൻ ആഷിക് കൃഷ്ണ, അച്ഛൻ സുനിൽകുമാർ, അമ്മ ജിഷ, അച്ഛമ്മ പത്മിനി എന്നിവർക്കൊപ്പം ഒാടിട്ട തറവാട്ടുവീട്ടിലാണ് ആദിത്യയുെട താമസം. ആഗസ്റ്റ് 10ന് രാത്രി 12 മണിയോടെ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് വലിയ ബഹളവും നിലവിളിയും കേട്ട് അച്ഛനും ആദിത്യയുമൊക്കെ ഉണർന്നത്. നോക്കുേമ്പാൾ മരങ്ങളും കല്ലുകളുമൊക്കെ വീണ് വീട് തകർന്നിരിക്കുന്നു. ഉള്ളിലേക്ക് ഇരച്ചുകയറിയെത്തുന്ന മലവെള്ളം. രക്ഷപ്പെട്ട് ഒാടാൻ തുനിയവേയാണ് മുകൾഭാഗത്തുള്ള വീട്ടിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു മക്കളും അവരുടെ മാതാവുമൊക്കെ വെള്ളത്തിൽ ഒലിച്ചുവന്നത്. അവരെ ആദിത്യയുെട അച്ഛൻ രക്ഷിച്ചു. ഉരുൾപൊട്ടി റോഡെല്ലാം തകർന്നിരുന്നു. മലവെള്ളം കുത്തിയൊഴുകുന്നതിെൻറ മറുഭാഗത്തേക്ക് ഒാടി എല്ലാവരും രക്ഷപ്പെടുകയായിരുന്നു.
ഒറ്റശ്വാസത്തിൽ ആദിത്യ ആ കാളരാത്രിയെക്കുറിച്ച് വിവരിച്ചപ്പോൾ അധ്യാപികമാരായ ഷീബ, ലിൻസി, ജിൻസി എന്നിവർ ചങ്കിടിപ്പോടെ കേട്ടുനിന്നു. ആദിത്യയുടെ അച്ഛെൻറ ഒാേട്ടാറിക്ഷ എല്ലാറ്റിനും മൂകസാക്ഷിയായി മണ്ണിൽ പുതഞ്ഞു നിൽക്കുന്നു. തരിയോട് നിർമല ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരനെ കൺമുന്നിൽ കണ്ട ദുരന്തം വല്ലാതെ അലട്ടിയിരുന്നു.
ഒാണാവധിക്കുശേഷം സ്കൂൾ തുറന്ന് രണ്ടാം ദിവസം, തകർന്ന വീട് കാണാനെത്തിയേപ്പാൾ കൂട്ടുകാരൻ രാഹുലും അവനൊപ്പമുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന മറ്റു ആറു വീടുകളും ഇരുവരും നോക്കിക്കണ്ടു. ഇേപ്പാൾ അമ്മാറക്കടുത്ത് വാടക ക്വാർേട്ടഴ്സിലേക്ക് ആദിത്യയും കുടുംബവും താമസം മാറി. ‘വീടൊക്കെ തകർന്നുപോയതിൽ ദുഃഖമുണ്ട്. എന്നാൽ, ഞങ്ങൾക്കാർക്കും ഒന്നും പറ്റിയില്ലല്ലോ. അതുതെന്ന വലിയ ഭാഗ്യം. ദൈവം സഹായിച്ചാൽ പുതിയ വീടൊക്കെ ഉണ്ടാക്കാവുന്നതല്ലേയുള്ളൂ’ -ചെറുചിരിയോടെ ആദിത്യ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.