Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണങ്ങിപ്പോയ കാമുകിയെ...

പിണങ്ങിപ്പോയ കാമുകിയെ മർദ്ദിച്ച്​ വായിൽ ഡീസൽ ഒഴിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
പിണങ്ങിപ്പോയ കാമുകിയെ മർദ്ദിച്ച്​ വായിൽ ഡീസൽ ഒഴിച്ച യുവാവ്​ പിടിയിൽ
cancel
camera_alt

ജിതിൻ

കോട്ടയം: പിണങ്ങിപ്പിരിഞ്ഞ കാമുകിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച്​ അവശയാക്കി വായിൽ നിർബന്ധിച്ച്​ ഡീസൽ ഒഴിച്ച യുവാവ്​ പിടിയിലായി. ഓട്ടോഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെയാണ്​ (24) കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്​.

ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവം. പൂവന്തുരുത്ത് സ്വദേശിനിയായ 19കാരിയും ജിതിനും കുറേ കാലമായി അടുപ്പത്തിലായിരുന്നു. യുവാവിന്‍റെ സ്വഭാവ വൈകൃതത്തെ തുടർന്ന്​ പിന്നീട്​ പെൺകുട്ടി ബന്ധത്തിൽ നിന്ന്​ പിൻമാറി. പൂവന്തുരുത്തിൽ റോഡ്​ സൈഡിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു.

നാട്ടകം പാറേച്ചാൽ ബൈപ്പാസിലെ വിജനമായ സ്​ഥലത്ത്​ ഓ​ട്ടോ നിർത്തി. ജിതിൻ യുവതിയെ വലിച്ചിറക്കി മർദ്ദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. വാഹനത്തിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ഡീസൽ എടുത്തി വായിൽ കുത്തിപ്പിടിച്ച്​ ഒഴിക്കുകയായിരുന്നു. ഡീസൽകുപ്പി തട്ടിത്തെറിപ്പിച്ച യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ശ്രദ്ധിക്കുന്നതുകണ്ട പ്രതി പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിട്ടു. രാത്രിയോടെ യുവതിയെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ അറസ്റ്റ്​ ചെയ്​ത യുവാവിനെ റിമാൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boyfriendwoman abducted
News Summary - woman abducted by boyfriend
Next Story