ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിൽ; പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ
text_fieldsകൊച്ചി: ശബരിമല സന്ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്. പുലർച്ചെ 5.45ന് നെടുമ്പാശേരി എയർപോർട്ടിൽ വിമാനമിറങ്ങിയ തൃപ്തിയും സംഘവും സംരക്ഷണം ആവശ്യപ്പെട്ട് കമീഷണർ ഒാഫീസിലെത്തി. പൊലീസ ് തൃപ്തിയുമായി ചർച്ച നടത്തുകയാണ്.
കഴിഞ്ഞ വർഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും തൃപ്തിയോടൊപ്പമുണ്ട്. യുവതിക ൾ പ്രവേശിക്കാമെന്ന കോടതി വിധി നിലനിൽക്കുന്നുവെന്നും ശബരിമല ദർശനം നടത്തുമെന്നും തൃപ്തി മീഡിയ വൺ ചാനലിനോട് പറഞ്ഞു.
ഇതിനിടെ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവർത്തകർ കമീഷണർ ഒാഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധക്കാർ തനിക്ക് നേരെ മുളക്പൊടിയെറിഞ്ഞെന്ന് ബിന്ദു ആരോപിച്ചു. അതേസമയം, പാർട്ടി പ്രവർത്തകരാരും ബിന്ദു അമ്മിണിയെ തടഞ്ഞിട്ടില്ലെന്നും മുളക്പൊടി വിതറിയെന്നത് ആരോപണം മാത്രമാണെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.
കോട്ടയം വഴി ശബരിമലയിലെത്താനാണ് തൃപ്തിയുടെയും സംഘത്തിന്‍റെയും പദ്ധതി. എന്നാൽ ഇവർക്ക് പൊലീസ് സംരക്ഷണമൊരുക്കുമോയെന്നതിൽ വ്യക്തതയില്ല.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു.എന്നാല്‍ ശബരിമല കര്‍മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.