Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകളെ ഉപേക്ഷിച്ച് പോയ...

മകളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്​റ്റിൽ

text_fields
bookmark_border
മകളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്​റ്റിൽ
cancel

കുന്നംകുളം: ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകനൊപ്പം അറസ്​റ്റ്​ ചെയ്തു. ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി 29കാരിയും, ആലപ്പുഴ കോമളപുരം പാതിരപ്പള്ളി സ്വദേശി വിഷ്ണു (27) എന്നിവരെയാണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷ് അറസ്​റ്റ്​ ചെയ്തത്.

ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് യുവതിയെ കാണാതായത്. കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ യുവാവുമായി സ്ഥലം വിട്ടതറിഞ്ഞത്. ഏഴു വയസ്സുകാരിയെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിക്കെതിരെയും പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് ജുവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.

കോടതിയിൽ ഹാജരാക്കിയ ഇവരെ ഫസ്​റ്റ്​ ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ്​ ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐ ഇ. ബാബു, എസ്.സി.പി.ഒ ഓമന, സി.പി.ഒ സുമം എന്നിവരും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestabandoning
Next Story