സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ യുവതി അറസ്റ്റില്‍
text_fieldsചങ്ങനാശ്ശേരി: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് 38 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘത്തിലെ യുവതി അറസ്റ്റില്‍. മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കായംകുളം അമ്പലപ്പാട്ട് വീട്ടില്‍ ഗംഗാ ജയകുമാറിനെയാണ് (26) തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. പലരിൽനിന്നും ഇവർ പണം തട്ടിയെടുത്തിട്ടുണ്ട്.
തട്ടിപ്പിനിരയായവര്‍ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസില്‍ യുവതിക്കെതിരെ നാല് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഇൻറര്‍പോള്‍ മുഖേന യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. തിരുവല്ല സ്വദേശിയായ യുവാവും ജ്യോതിഷനുമാണ് യുവതിയുടെ സംഘത്തിലുള്ള മറ്റ് രണ്ടുപേര്‍. ഇരുവരും കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. ജ്യോതിഷെൻറ സ്വാധീനം ഉപയോഗിച്ച് ഭക്തിമാര്‍ഗത്തിലും നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. തിരുവല്ല സ്വദേശി സുബിെൻറ അക്കൗണ്ടിലേക്കാണ് പണം വന്നിരുന്നത്.
കോട്ടയം, അയ്മനം, പാമ്പാടി പ്രദേശങ്ങളിലെ നിരവധിപേരില്‍നിന്നും കായംകുളം പൊലീസ് സ്റ്റേഷന് പരിധിയിലും തട്ടിപ്പ് നടത്തിയിട്ടുള്ളതായി പരാതിയുണ്ട്. ചങ്ങനാശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ ആസാദ് അബ്ദുള്‍ കലാമിനൊപ്പം എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ. ആൻറണി മൈക്കിള്‍, സീനിയര്‍സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രീത ഭാര്ഗവന്, സിനിമോള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.