Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ച് തർക്കം:...

മദ്യപിച്ച് തർക്കം: കോട്ടയത്ത് സ്ത്രീയെ യുവാവ് അടിച്ചു​കൊന്നു

text_fields
bookmark_border
മദ്യപിച്ച് തർക്കം: കോട്ടയത്ത് സ്ത്രീയെ യുവാവ് അടിച്ചു​കൊന്നു
cancel

ഈരാറ്റുപേട്ട: തലപ്പലം അമ്പാറയിൽ ഒപ്പം താമസിക്കുന്ന സ്ത്രീയെ മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് അടിച്ചുകൊന്നു. 48 വയസുകാരിയായ ഭാർഗവിയെയാണ് ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരക്കൽ ബിജുമോൻ ​കൊലപ്പെടുത്തിയത്. സംഭവശേഷം ഈരാറ്റുപേട്ട സ്റ്റേഷനിലെത്തി കീഴടങ്ങിയ ബിജുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചയാണ് സംഭവം.

രണ്ട് വർഷമായി ഇരുവരും ബിജുവിന്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. ഇന്നലെ രാത്രി ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. തുടർന്ന് തർക്കമുണ്ടാവുകയും ഇതിനിടെ വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് ബിജു ഭാർഗവിയെ അടിക്കുകയുമായിരുന്നു. അടിയേറ്റ് രക്തം വാർന്നാണ് ഭാർഗവി മിച്ചത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് അറിയുന്നത്.

ബിജുവിന്റെ അമ്മ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten to deathmurder
News Summary - Woman beaten to death during drunken brawl
Next Story