യുവതി ആത്മഹത്യ ചെയ്ത കേസ്; ഭർത്താവിെൻറ സുഹൃത്ത് അറസ്റ്റിൽ
text_fieldsതൃശൂർ: യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിെൻറ സുഹൃത്ത് അറസ്റ്റിൽ. തിരുവമ്പാടി ശാന്തിനഗറിൽ ശ്രീനന്ദനത്തിൽ നവീൻ (40) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് സംഭവം.
കുന്നത്ത് ലൈനിൽ ശ്രീവത്സത്തിലെ വത്സകുമാറിെൻറ ഭാര്യ ദീപ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ തൃശൂർ അസി. കമീഷണർ വി.കെ. രാജുവിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നവീൻ അറസ്റ്റിലായത്.
ദീപയുടെ ഭർത്താവ് വത്സകുമാറിെൻറ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പ്രതിയായ നവീൻ. ദീപയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് നവീൻ കടന്നുപിടിച്ച് ബലാത്സംഗത്തിനു ശ്രമിച്ചിരുന്നു. ഇതിനുശേഷം മാനസികമായി തളർന്ന ദീപ ആത്മഹത്യ ചെയ്യുകയായിരുന്നു.
ദീപയുടെ ആത്മഹത്യാകുറിപ്പിൽ നവീനാണ് തെൻറ മരണത്തിന് ഉത്തരവാദിയെന്നും നവീനിെൻറ പീഡനശ്രമത്തെ കുറിച്ചും എഴുതിയിരുന്നു. ദീപയുടെ മാതാവ് ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് തൃശൂർ അസി. കമീഷണർ വി.കെ. രാജുവാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.