മാവേലിക്കര കൊലപാതകം: പ്രതിയായ പൊലീസുകാരൻ അജാസ് മരിച്ചു
text_fieldsകായംകുളം: വള്ളികുന്നത്ത് പട്ടാപ്പകൽ പൊലീസുകാരിയെ വെട്ടിവീഴ്ത്തിയശേഷം തീകൊള ുത്തിക്കൊന്ന പൊലീസുകാരനും മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയി ലിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ കാക്കനാട് വാഴക്കാല മൂല േപ്പാടം റോഡിൽ നെയ്തേലി മൂലയിൽ എൻ.എ. അജാസാണ് (34) മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് മരിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ അജാസിെൻറ സ്ഥിതി ഒാരോ ദിവസവും കൂടുതൽ വഷളാകുകയായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയും നില ഗുരുതരമാക്കി. വൃക്കകളുടെ പ്രവർത്തനം നിലച്ചതിനാൽ ഡയാലിസിസിന് ശ്രമിെച്ചങ്കിലും വിജയിച്ചില്ല. ബുധനാഴ്ച രാവിലെ മുതൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ െപാലീസ് ഒാഫിസർ വള്ളികുന്നം തെക്കേമുറി ഉൗപ്പൻവിളയിൽ സൗമ്യയാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് നാലോടെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കൊടുവാൾകൊണ്ട് വെട്ടി. വീണശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. ഇതിന് ശേഷമാണ് സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് പ്രതി മരിക്കാൻ ശ്രമിച്ചത്.
വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്. അജാസിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. വാഴക്കാല നെയ്തേലില്‍ വീട്ടില്‍ അബ്ദുൽ ഹമീദിെൻറ മകനാണ് അവിവാഹിതനായ അജാസ്. മാതാവ് നസീറ. സഹോദരങ്ങള്‍: അനസ്, അനീസ, ഹസ്ന. സൗമ്യയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.