ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു; പരിക്കേറ്റ മകളും അമ്മയും ആശുപത്രിയിൽ
text_fieldsപട്ടാമ്പി: ഭാര്യയെയും അമ്മയെയും എട്ട് വയസ്സുള്ള മകളെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ ഭാര്യ മരിച്ചു. കിഴായൂർ കുമാരികയറ്റത്തിൽ താമസിക്കുന്ന പരമ്പടന്മാരിൽ സജീവിന്റെ (35) ഭാര്യ ആതിരയാണ് (30) മരിച്ചത്.
സംഭവശേഷം സ്വയം കഴുത്തിൽ കുത്തി ആത്മഹത്യക്ക് ശ്രമിച്ച സജീവിനെയും പരിക്കേറ്റ അമ്മ സരോജിനിയെയും (60) മകൾ അശ്വനയെയും നാട്ടുകാർ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴായൂരിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വൈകീട്ടോടെയാണ് ആതിര മരിച്ചത്. ആതിരക്ക് കഴുത്തിനും അമ്മക്കും മകൾക്കും പുറത്തുമാണ് കുത്തേറ്റത്. അച്ഛൻ ശങ്കരൻ പുറത്തുപോയ സമയത്താണ് സംഭവം.
ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചത്. ദിവസങ്ങളായി സജീവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.