അബദ്ധത്തിൽ 17കാരെൻറ വെടിയേറ്റ് മാതാവ് മരിച്ചു
text_fieldsപേരാമ്പ്ര (കോഴിക്കോട്): കൃഷിയിടത്തിൽനിന്ന് ലഭിച്ച തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് വീട്ടമ്മ മരിച്ചു. പൂഴിത്തോട് മാവട്ടം കുരിശുമല റോഡില്‍ പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദെൻറ ഭാര്യ ഷൈജിയാണ് (38) മരിച്ചത്.
17കാരനായ മകൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പശുവിനെ മേയ്ക്കാൻ പോയപ്പോൾ പാറമടക്കുള്ളിൽ നിന്നാണ് തിരനിറച്ച തോക്ക് ലഭിച്ചതെന്നാണ് മകൻ പൊലീസിന് നൽകിയ െമാഴി.
തോക്ക് മാതാപിതാക്കളെ കാണിക്കാന്‍ എടുത്തപ്പോൾ അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നുവത്രെ. ഷൈജിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വെടിയൊച്ച കേട്ട് അയൽവാസികൾ ഒാടിയെത്തുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയെ തൽക്കാലം പൊലീസ് നിരീക്ഷണത്തിൽ കുടുംബത്തിെൻറ സംരക്ഷണയിലാക്കിയിട്ടുണ്ട്.
എലിച്ചുപാറ വിജയന്-ജയ ദമ്പതികളുടെ മകളായ ഷൈജി ചെമ്പനോട റേഷൻകടയിലെ ജീവനക്കാരിയാണ്. മക്കൾ: അജയ്, അഭിജിത്ത്, അശ്വതി. സഹോദരി: ഷൈമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.