Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂട്ടറും ബസും...

സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു; സഹയാത്രികക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു; സഹയാത്രികക്ക് ഗുരുതര പരിക്ക്
cancel

കുറ്റിപ്പുറം: ദേശീയപാതയിൽ സ്കൂട്ടറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങൽ സിറാജുന്നിസ(23) യാണ് മരിച്ചത്.

സ്കൂട്ടറിൽ കുടെയുണ്ടായിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻ കുഴിയിൽ റാഫിദയെ ഗുരുതര പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 8:45 ഓടെ വളാഞ്ചേരി -കുറ്റിപ്പുറം ദേശീയ പാതയിൽ ഒലീവ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. യുവതികൾ സഞ്ചരിച്ച സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വളാഞ്ചേരിയിൽ നിന്നും എടപ്പാളിലേക്ക് പോകുന്ന സ്കൂട്ടറും തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scooter accidenttwo wheeler accident
News Summary - Woman dies in scooter and bus accident
Next Story