കാമുകനൊപ്പം പോയ യുവതി നഷ്ടപരിഹാരം നൽകണമെന്ന് കോടതി
text_fieldsയുവതിയുടെ പ്രവൃത്തി ഭർത്താവിനും വീട്ടുകാർക്കും അപകീർത്തികര മാണെന്നും ഭർതൃമതിയും അമ്മയുമാണെന്ന് അറിഞ്ഞിട്ടും യുവതിക്കൊപ്പം പോയ യുവാവിന് നഷ്ടപരിഹാരം നൽകാൻ തുല്യബാധ്യതയുണ്ടെന്നും കോട തി
തൃശൂർ: ഭർത്താവിനെയും പ്രായപൂർത്തിയാവാത്ത മകനെയും ഉപേക്ഷിച ്ച് കാമുകനൊപ്പം പോയ യുവതി ഭർത്താവിനും വീട്ടുകാർക്കും നഷ്ടപരിഹാരം നൽകണമെന്ന് തൃശൂർ കുടുംബകോടതി വിധിച്ചു. ഒല്ലൂക്കര തിരുവാണിക്കാവ് അറക്ക വീട്ടിൽ നവാസ്, മകൻ ഫഹദ് സിയാൻ, ഭർതൃപിതാവ് സിദ്ദിഖ് എന്നിവരുടെ പരാതിയിൽ എറണാകുളം ചെറായി സ്വദേശി പെരേപറമ്പിൽ അനീഷക്കും കട്ടിലപൂവം സ്വദേശി മാളിയേക്കൽ നിവിൻ എം. ജോസിനുമെതിരെയാണ് വിധി. ഒരു ലക്ഷം രൂപയാണ് നൽകേണ്ട നഷ്ടപരിഹാരം.
2016 ഫെബ്രുവരി 14നാണ് ഭർതൃപിതാവിന് കത്തെഴുതിവെച്ച് അനീഷ നിവിനൊപ്പം പോയത്. യുവതിയെ കാണാനില്ലെന്ന് ഭർതൃപിതാവ് മണ്ണുത്തി പൊലീസിൽ പരാതി നൽകി. അനീഷ കുഞ്ഞിനെയും വിവാഹസമയം ലഭിച്ച 70 പവൻ ആഭരണങ്ങളും കാറും തിരികെ ലഭിക്കാൻ കുടുംബകോടതിയെ സമീപിച്ചു. ഭർത്താവിെൻറയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെ സുഹൃത്തായ നിവിെൻറ സഹായത്തോെട ലേഡീസ് ഹോസ്റ്റലിൽ താമസിക്കുകയാണെന്നായിരുന്നു അനീഷയുടെ വാദം. ഭർതൃവീട്ടിലെ പീഡനമാണ് കാരണമെങ്കിൽ സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ അടുത്തേക്കാണ് പോകേണ്ടിയിരുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിശദീകരണം സംശയകരമാണെന്ന് വിലയിരുത്തി തള്ളി. നിവിനൊപ്പം പോയ അനിഷ ക്രിസ്ത്യൻ മതം സ്വീകരിച്ച് അതിൽ ഒരു കുഞ്ഞ് ജനിച്ച കാര്യം മറച്ചു വെച്ചതായി ഹരജിക്കാർ കോടതിയിൽ ബോധിപ്പിച്ചു.
യുവതിയുടെയും കാമുകെൻറയും പ്രവൃത്തി ഭർത്താവിനും വീട്ടുകാർക്കും അപകീർത്തികരമാണെന്നും ഭർതൃമതിയും അമ്മയുമാണെന്ന് അറിഞ്ഞിട്ടും യുവതിക്കൊപ്പം പോയ യുവാവിന് നഷ്ടപരിഹാരം നൽകാൻ തുല്യബാധ്യതയുണ്ടെന്നും വിധിയിൽ കോടതി വ്യക്തമാക്കി. ആഭരണങ്ങളും കാറും ലഭിക്കണമെന്ന് യുവതിയുടെ ഹരജി തള്ളിയ കോടതി അലമാര, ദിവാൻകോട്ട്, സമ്മാനമായി നൽകിയ വാച്ച് എന്നിവ യുവതിക്ക് നൽകാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.