Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2023 4:43 PM IST Updated On
date_range 12 April 2023 4:43 PM ISTപാലിയേക്കരയിൽ അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു
text_fieldsbookmark_border
ആമ്പല്ലൂർ: ദേശീയപാത പാലിയേക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. പുലക്കാട്ടുക്കര തറയിൽ അന്തോണിയുടെ ഭാര്യ വെറോനിക്കയാണ് (72 ) മരിച്ചത്.
ചൊവാഴ്ച രാത്രി ഏഴിന് പാലിയേക്കരയിലാണ് സംഭവം. ബസ് ഇറങ്ങിയ ഇവർ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ലിറ്റി, ലിന്റോ. മരുമക്കൾ: ഫ്രാൻസിസ്, ആൻസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story