Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടിക്കൊണ്ടുപോയി...

തട്ടിക്കൊണ്ടുപോയി മർദിച്ചതായി വനിത പഞ്ചായത്ത്​ അംഗത്തി​െൻറ പരാതി

text_fields
bookmark_border
തട്ടിക്കൊണ്ടുപോയി മർദിച്ചതായി വനിത പഞ്ചായത്ത്​ അംഗത്തി​െൻറ പരാതി
cancel

നെ​ന്മാ​റ: പാലക്കാട്​ നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അ​ഞ്ചാം വാ​ർ​ഡ്​ അം​ഗം സു​നി​ത സു​കു​മാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും മ​ർ​ദി​ച്ച​താ​യും പ​രാ​തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ വീ​ടി​ന​ടു​ത്ത് റോ​ഡ​രി​കി​ൽ ഏ​താ​നും പേ​ർ കാ​ർ നി​ർ​ത്തി ക​യ​റ്റി​ക്കൊ​ണ്ടു​പോ​യെ​ന്നും മ​ർ​ദി​ച്ചെ​ന്നും വ​ധ​ഭീ​ഷ​ണി​യു​യ​ർ​ത്തി​യെ​ന്നും പ​ഞ്ചാ​യ​ത്ത്​ അം​ഗം പ​രാ​തി​പ്പെ​ട്ടു.

ഷാൾ ഉപയോഗിച്ച്​ കഴുത്തിൽ മുറുക്കിയതായും സുനിത പറഞ്ഞു. ജീവിതവും കുടുംബവും കുട്ടികളുമാണോ അതോ പാർട്ടിയാണോ വലുതെന്ന്​ ചോദിച്ചു. കുടുംബവും കുട്ടികളും മതിയെന്നും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന്​ പിൻമാറാമെന്നും പറഞ്ഞതോടെ​ റോ​ഡ​രി​കി​ൽ ഇറക്കി വിടുകയായിരുന്നുവെന്നും അ​വ​ർ പ​റ​ഞ്ഞു. സുനിതയെ നെ​ന്മാ​റ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ്​ അം​ഗ​മാ​ണ് ഇ​വ​ർ.

സംഭവം അറിഞ്ഞ് ഡി.സി.സി അധ്യക്ഷൻ വി.കെ ശ്രീകണ്ഠൻ എം.പി, സ്ഥലം എം.പി രമ്യാ ഹരിദാസ് എന്നിവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു. തട്ടിക്കൊണ്ടു പോകൽ, വധഭീഷണി എന്നീ വകുപ്പുകൾ ചേർത്ത് നെന്മാറ പൊലീസ് കേസ് എടുത്തിട്ടുണ്ട്​. സുനിതയുടെ മൊ​ഴി​യെ​ടു​ത്ത​താ​യി നെ​ന്മാ​റ പൊ​ലീ​സ് അ​റി​യി​ച്ചു. നറുക്കടുപ്പിലൂടെയാണ് നെന്മാറ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abductedAssaultedwoman panchayat member
Next Story