പൊലീസുകാരി സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsഅമ്പലവയൽ: വനിത പൊലീസുകാരിയെ സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്റ്റേഷനിലെ സി.പി.ഒ ആയ മേപ്പാടി പുതിയപാടി കാർത്തികേയൻ നിവാസിൽ കെ.പി. സജിനിയാണ് (37)മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെ വിശ്രമമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. യൂനിഫോമാണ് ധരിച്ചിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെ നാലു വരെ ഇവർ സ്റ്റേഷനിൽ പാറാവ് ജോലിയിലുണ്ടായിരുന്നു. തുടർന്ന്, ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തക ആറുമണിയോടെ വിശ്രമ മുറിയിലെത്തിയപ്പോഴാണ് സജിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം സ്റ്റേഷനിലുണ്ടായിരുന്നവരെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചു. രാവിലെ എേട്ടാടെ ജില്ല പൊലീസ് സൂപ്രണ്ട്, ഡിവൈ.എസ്.പിമാർ, സി.ഐമാർ, എസ്.ഐമാർ തുടങ്ങിയവർ സ്ഥലത്തെത്തി. പതിനൊന്നുമണിയോടെ സബ്കലക്ടർ എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സജിനിയുടെ ആത്മഹത്യ മാനസിക സംഘർഷം കാരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ല പൊലീസ് അധികൃതർ അറിയിച്ചു. അതേസമയം, സജിനി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്നും വിദഗ്ധ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. 2014ൽ ആണ് സജിനി പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. ആദ്യ നിയമനം മേപ്പാടി സ്റ്റേഷനിലായിരുന്നു. 2015ലാണ് അമ്പലവയലിലേക്ക് മാറിയത്. രാജേന്ദ്രനാണ് ഭർത്താവ്. കൈലാസ്, കാർത്തിക് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.