വനിതാ മതിൽ സർക്കാർ ചെലവിലെന്ന് രേഖ
text_fieldsകൊച്ചി: വനിതാമതിലിെൻറ ഫണ്ടിനെ െചാല്ലി വിവാദവും ആശയക്കുഴപ്പവും തുടരുേമ്പാൾ പ രിപാടി സംഘടിപ്പിക്കുന്നത് സർക്കാർ ചെലവിലെന്ന് ഒൗദ്യോഗികരേഖ. വനിതാമതിലിെൻറ സംഘാടനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യമുള്ളത്. സംഘാടനത്തിലും പങ്കാളിത്തത്തിലും എല്ലാ സർക്കാർ വകുപ്പുകളുടെയും സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ഉത്തരവിലുണ്ട്. വനിതാമതിലിെൻറ സന്ദേശം എല്ലാ വീട്ടിലും എത്തിക്കാൻ ആവശ്യമായ ലഘുലേഖകൾ തയാറാക്കി വിതരണം ചെയ്യാനും കാമ്പയിനിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ഫണ്ട് ചെലവഴിക്കാനും വനിത-ശിശു വികസന വകുപ്പ് ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയത്.
തുക അനുവദിക്കാൻ ധനകാര്യ വകുപ്പിനോട് നിർദേശിക്കുമെന്നും ഉത്തരവിലുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെ കുടുംബങ്ങളോടും സംസ്ഥാന സർവിസ്, അധ്യാപക മേഖലയിലെ ജീവനക്കാരുടെ സംഘടനകളോടും സംഘാടനത്തിനും പങ്കാളിത്തത്തിനും അഭ്യർഥിക്കണമെന്നും ഹൈകോടതി രജിസ്ട്രാർ, കലക്ടർമാർ, വകുപ്പ് തലവന്മാർ, സർവകലാശാല രജിസ്ട്രാർമാർ എന്നിവർക്കുൾപ്പെടെ അയച്ച ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ആശ വർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപർമാർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വനിത സഹകരണസംഘങ്ങൾ എന്നിവയുടെ പങ്കാളിത്തം തേടേണ്ട ചുമതല അതത് വകുപ്പ് തലവന്മാർക്കാണ്.
സ്ത്രീസുരക്ഷ ഫണ്ടായി ബജറ്റിൽ വകയിരുത്തിയ 50 കോടിയിൽനിന്നാകും മതിലിന് പണം വിനിയോഗിക്കുക എന്നാണ് സർക്കാർ വ്യാഴാഴ്ച ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, 50 കോടി നീക്കിവെച്ചത് വനിതക്ഷേമ പദ്ധതികൾക്കാണെന്നും മതിലിന് സർക്കാർ ഫണ്ടിൽനിന്ന് ഒരുരൂപപോലും ചെലവഴിക്കില്ലെന്നുമായിരുന്നു വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.