വനിതാ മതിലിൽ സ്വയംബോധ്യമുള്ള വനിതകൾ മാത്രം പങ്കെടുത്താൽ മതി -കോടിയേരി
text_fieldsതിരുവനന്തപുരം: സ്വയം ബോധ്യമുള്ള വനിതകൾ മാത്രം വനിതാ മതിലിൽ പങ്കെടുത്താൽ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറ ി കോടിയേരി ബാലകൃഷ്ണൻ. ആരെയും ഭീഷണിപ്പെടുത്തി മതിലിൽ പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. വനിതാ മതിൽ സർക്കാർ പിന്തുണയോടെ വിവിധ സംഘടനകൾ നടത്തുന്ന പരിപാടിയാണ്. സർക്കാർ പണം ഇല്ലാതെ പരിപാടി സംഘടിപ്പിക്കാൻ സാധിക്കുന്ന സംഘട നയാണ് ഇതിന് പിന്നിലുളളതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെയും അഭിപ്രായ പ്രകടനം പാർട്ടി അംഗീകരിക്കുന്നില്ല. വേണമെന്ന് വെച്ചാൽ എല്ലാ ദിവസവും സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ കഴിയുന്ന പ്രസ്ഥാനമാണ് സി.പി.എം. എന്നാൽ, അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
എൻ.എസ്.എസ് നേതൃത്വത്തിൽ വന്ന പലരും മന്നത്തിന്‍റെ നവോത്ഥാന നിലപാടുകൾ പിന്തുടർന്നില്ല. മതിലിൽ പങ്കെടുക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് സമദൂരത്തിന് വിരുദ്ധമാണ്. ഈ നിലപാട് എൻ.എസ്.എസ് തിരുത്തണം. സംഘടന എന്ന നിലയിൽ എൻ.എസ്.എസിനോട് ശത്രുതാപരമായ നിലപാടില്ലെന്നും കോടിയേരി വ്യക്തമാക്കി.
സ്ത്രീകളുെട പ്രശ്നം ആ വിഭാഗം മാത്രമല്ല ഉന്നയിക്കേണ്ടത്. അതിനാലാണ് സ്ത്രീ സമത്വ പോരാട്ടം സ്ത്രീകളും പുരുഷന്മാരും സംയുക്തമായി ഏറ്റെടുക്കുന്നത്. മതിലിൽ സ്ത്രീകൾ മാത്രമാകും പങ്കെടുക്കുക. ചില ഇടങ്ങളിൽ മതിലിന് പിന്തുണ നൽകികൊണ്ട് പുരുഷന്മാരും മതിൽ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.