ജാതി സംഘടനകളല്ല, നവോത്ഥാനത്തിന്‍റെ പതാക വാഹകര്‍ -വി.എസ്
text_fieldsതിരുവനന്തപുരം: ജാതി സംഘടനകളല്ല, നവോത്ഥാനത്തിന്‍റെ പതാകാ വാഹകരെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. മതില്‍ ചരിത്രപ്രധാനമായ ഒരു സംഭവമായി മാറി. പുരുഷാധിപത്യത്തിന്‍റെ കാല്‍ക്കീഴില്‍ കഴിയേണ്ടവരല്ല, സ്ത്രീകള്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ലക്ഷകണക്കിന് വനിതകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം മതിലില്‍ അണിനിരന്നതെന്നും വി.എസ് പറഞ്ഞു.
സാമൂഹ്യ വ്യവഹാരങ്ങളില്‍, പുരുഷനോടൊപ്പം സ്ത്രീയും തുല്യ പ്രാധാന്യത്തോടെ രംഗത്തുണ്ടാവുന്നില്ലെങ്കില്‍ ആ സമൂഹം ഉല്‍പ്പാദനപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ സമര ഐക്യവും വര്‍ഗ ഐക്യവും വിപുലപ്പെടുത്തേണ്ടതുണ്ട്.
തൊഴിലിടങ്ങളില്‍ ഇരിക്കാന്‍ അനുവാദമില്ലാത്ത, തുല്യ വേതനവും തുല്യ അവസരങ്ങളും നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക്, അവരുടെ കരുത്ത് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇന്നത്തെ വനിതാ മതില്‍ സഹായിച്ചുവെങ്കില്‍, അതു തന്നെയാണ് മതിലിന്‍റെ വിജയമെന്നും വി.എസ് വ്യക്തമാക്കി.
പക്ഷെ, ഇൗ രീതിയിൽ സ്ത്രീശക്തിയെ തുറന്നുവിടാന്‍ പുരുഷാധിപത്യ മനോഭാവം ഒരുക്കമല്ല. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ഇന്നിവിടെ മതിലായി രൂപപ്പെട്ടത്. ഇത് വാസ്തവത്തില്‍ ഒരു വികസന പരിപ്രേക്ഷ്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം ഈ പ്രശ്നത്തിന്‍റെ ആനുകാലിക സൂചനയാണ്. അവിടെ പുറകോട്ട് പോയാല്‍ കേരളം ആര്‍ജിച്ച നവോത്ഥാന മൂല്യങ്ങളാണ് തകരുന്നതെന്നും വി.എസ് പറഞ്ഞു.
നമുക്ക് ജാതിയില്ലെന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിനെ പോലും ഒരു ജാതി നേതാവാക്കി ചിത്രീകരിക്കാന്‍ ഇക്കാലത്ത് ശ്രമം നടക്കുന്നു. തൊഴിലാളിയും കര്‍ഷകനും സ്ത്രീപുരുഷ ഭേദമില്ലാതെ വര്‍ഗപരമായി സംഘടിക്കുകയും അവകാശ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നു പോവുന്നതെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.