Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയം നിരസിച്ച...

പ്രണയം നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്

text_fields
bookmark_border
fire
cancel
camera_altയുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സ്ഥലം

പോത്തൻകോട്: പ്രണയം നിരസിച്ചതിൽ മനംനൊന്ത തൃശൂർ സ്വദേശിയായ യുവാവ് യുവതിയുടെ വീടിന് മുന്നിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പൊള്ളലേറ്റ തൃശൂർ സ്വദേശി ശ്യാം പ്രകാശി (32)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ ഇയാളുടെ നില ഗുരുതരമാണ്.

തിരുവനന്തപുരം പോത്തൻകോട് വേങ്ങോട് മലമുകളിൽ രാജന്റെ വീടിന് മുന്നിലാണ് ആത്മഹത്യാശ്രമ നടന്നത്. രാജന്റെ മകൾ രണ്ട് വർഷത്തിലേറെയായി യുവാവുമായി അടുപ്പത്തിലായിരുന്നു. തുടർന്ന് വിവാഹാലോചനയുമായി ശ്യാമിന്റെ മാതാപിതാക്കൾ രാജന്റെ വീട്ടിലെത്തി. എന്നാൽ, യുവതിയുടെ വീട്ടുകാർ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.

ഇതിന്റെ മനോവിഷമത്തിൽ ഇന്നലെ യുവതിയുടെ വീടിന് മുന്നിൽ ബൈക്കിലെത്തിയ ശ്യം കന്നാസിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അര മണിക്കൂറോളം രാജന്റെ വീടിന്‍റെ മുന്നിൽ യുവാവ് പൊള്ളലേറ്റ് കിടന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ശ്യാം ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firewoman
News Summary - woman who rejected love: A young man poured petrol and set her on fire in front of the house
Next Story