മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം അഴുകിയ നിലയ ിൽ കണ്ടെത്തി. കാൻസർ വാർഡിന് എതിർവശത്ത് സി.ടി സ്കാൻ സെൻററിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത ്തിയത്. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം അർധ നഗ്നമായ നിലയിലാണ്. പുഴുവും നിറഞ്ഞിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒ ന്നിന് കാർബോർഡ് പെട്ടികൾക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. ഈ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വ്യാപിച്ചിരുന ്നു. ഇതേ തുടർന്ന് കാൻസർ വർഡിലെ കൂട്ടിരിപ്പുകാർ ആശുപത്രിയിൽ മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീക്കാരെ വിവരം അറിയിച്ചു. തുടർന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോൾ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലെത്തത്തി മൃതദേഹം പുറത്തെടുത്തു.
ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും മൃതദേഹം അഴുകിയതിനാൽ പരിശോധന നടത്തിയില്ല. പിന്നീട് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കിടന്ന സമീപത്തുനിന്ന് രണ്ട് ഗോൾഡ് കവറിങ് വളയും തലയോട്ടിയുടെ ചില ഭാഗങ്ങളും കണ്ടെത്തി. മരിച്ചത് 40 വയസ്സിനുമേലുള്ള യുവതിയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. തലമുടി പൂർണമായും കൊഴിയുകയും തലയോട്ടിയുടെ വലത് ഭാഗം പൊട്ടുകയും തലയോട്ടിയുടെ കുറച്ച് ഭാഗം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൈകാലുകളുടെ മാംസം പൂർണമായി അഴുകിപ്പോയി.
അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ചയിലേറെ പഴകിയതിനെ തുടർന്ന് വസ്ത്രം മാറിപ്പോയതാകാമെന്നാണ് സൂചന. മൃതദേഹത്തിനു സമീപത്തുനിന്ന് കുടുംബശ്രീ അംഗങ്ങൾ ധരിക്കുന്ന യൂനിഫോമിനു സമാനമായ സാരിയുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
മൃതദേഹം കിടന്ന ഭാഗത്ത് പുല്ല് കരിഞ്ഞ നിലയിലാണ്. ഇതോടെ മൃതദേഹം കത്തിക്കരിഞ്ഞതാണെന്ന് അഭ്യൂഹം പടർന്നു. എന്നാൽ, ദിവസങ്ങളോളം മൃതദേഹം പുല്ലിന് മുകളിൽ കിടന്നതിനാൽ ഈ പ്രദേശത്തെ പുല്ല് ഉണങ്ങിയതാകാമെന്നാണു പൊലീസ് വാദം. ഇൻക്വസ്റ്റ് അടക്കം നടപടിക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ജില്ല പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു.
ഇതിനിടെ മരിച്ചത് ആരാണെന്ന് കണ്ടെത്താൻ ജില്ലയിലെയും സമീപങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാണാതായ യുവതികളുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദുരൂഹതകൾ തള്ളിക്കളയാത്ത പൊലീസ് ആത്മഹത്യയടക്കം എല്ലാ സാധ്യതകളും പരിശോധിച്ചുവരുകയാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.