വനിതാ മതിൽ: ജീവനക്കാർക്ക് പെങ്കടുക്കാൻ ഒാഫീസുകളിൽ ക്രമീകരണം ഒരുക്കണം- സ്പെഷ്യൽ സെക്രട്ടറി
text_fieldsതിരുവനന്തപുരം: വനിതാ മതിലിൽ ജീവനക്കാർക്ക് പെങ്കടുക്കാൻ ഒാഫീസ് ഡ്യൂട്ടികളിൽ ക്രമീകരണം ഒരുക്കണമെന്ന് സ് പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ. വനിത മതിലിൽ പെങ്കടുക്കാൻ താൽപര്യമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് ഇതിൽ പെങ്കടുക്കുന്നതിനായി ഒാഫീസ് പ്രവർത്തനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് ഉത്തരവ്. ഇതുമൂലം ഒാഫീസ് പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ വനിതാ മതിലിൽ പെങ്കടുക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വനിതാ മതിൽ ജനുവരി ഒന്നിനാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.