വനിത, ശിശുക്ഷേമ ഫയലുകൾ മാര്‍ച്ച് എട്ടിനുള്ളില്‍ തീര്‍പ്പാക്കും
text_fieldsതിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലും മാര്‍ച്ച് എട്ടിനുള്ളില്‍ തീര്‍പ്പാക്കുകയോ നടപടി സ്വീകരിച്ചെന്ന് ഉറപ്പാക്കുകയോ ചെയ്യുമെന്ന് മന്ത്രി വീണ ജോര്‍ജ്. വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും ഡയറക്ടറേറ്റ്, സെക്രട്ടേറിയറ്റ്, കീഴ് കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലും അന്തിമ തീരുമാനമെടുക്കാതെ ശേഷിക്കുന്ന മുഴുവന്‍ ഫയലിലും അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ദേശീയ ബാലികാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ.
കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ശാക്തീകരണം ലക്ഷ്യംവെച്ച് സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും കുമാരി ക്ലബുകള്‍ സജ്ജമാക്കും. നിലവിലെ കുമാരി ക്ലബുകളെ വര്‍ണക്കൂട്ട് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യും. കൗമാരപ്രായക്കാര്‍ക്ക് ന്യൂട്രീഷന്‍ ചെക്കപ്പ്, സെല്‍ഫ് ഡിഫന്‍സ്, ലൈഫ് സ്കില്‍ പരിശീലനം എന്നിവ ഘട്ടം ഘട്ടമായി നല്‍കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ടി.വി. അനുപമ, ഡോ. ടി.കെ. ആനന്ദി, ഡോ. കൗശിക് ഗാംഗുലി, ഡോ. എലിസബത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.