Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്രായേലിൽ ജോലി...

ഇസ്രായേലിൽ ജോലി വാഗ്​ദാനം ചെയ്​ത് പണം തട്ടി​​; യുവതി അറസ്​റ്റിൽ

text_fields
bookmark_border
vidya payas
cancel

കട്ടപ്പന: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്​ത്​ പണം തട്ടിയ കേസിൽ ആലപ്പുഴ ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെ (32) കട്ടപ്പന പൊലീസ് അറസ്​റ്റ്​ ചെയ്​തു. 2019 ലാണ് 27 പേരിൽനിന്നായി പണം തട്ടിയത്​. കട്ടപ്പന സ്വദേശികൾ ഉൾപ്പെടെയാണ്​ പരാതി നൽകിയത്. അന്വേഷണത്തിൽ യുവതിയുടെ ബന്ധുക്കളുടെ ബാങ്ക്​ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവ്​ ലഭിച്ചു. അന്വേഷണം തുടങ്ങിയതോടെ വിദേശത്തേക്ക് കടന്ന ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്​ച അബൂദബിയിൽനിന്ന്​ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ യുവതിയെ കട്ടപ്പന പൊലീസ് അവിടെയെത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

2019ലാണ് കേസിനാസ്​പദമായ സംഭവം. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി 27 പേരിൽനിന്ന്​ ഇസ്രായേലിലേക്ക്​ വിസ നൽകാമെന്ന് വിശ്വസിപ്പിച്ച്​വിദ്യയുൾപ്പെടുന്ന സംഘം ഒരു കോടി 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസി​െൻറയും അക്കൗണ്ടുകളിലാണ്​ നിക്ഷേപിച്ചത്.

കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടുപ്രതികളായ കണ്ണൂർ സ്വദേശി അംനാസ്, തലശ്ശേരി സ്വദേശികളായ മുഹമ്മ്​ ഒനാസീസ്, അഫ്‌സീർ എന്നിവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ റിമാൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraud
News Summary - women arrested in job fraud case
Next Story