നെടുമങ്ങാട് എട്ട് ജനറൽ വാർഡുകളിൽ പുരുഷ സ്ഥാനാർഥികളെ നേരിടാൻ വനിതകൾ
text_fieldsനെടുമങ്ങാട്: നഗരസഭയിലെ എട്ട് ജനറൽ വാർഡുകളിൽ പുരുഷ സ്ഥാനാർഥികൾക്കെതിരെ പോരാടാൻ മൂന്ന് മുന്നണികളും ചേർന്ന് നിയോഗിച്ചിരിക്കുന്നത് വനിതകളെ. 39 വാർഡുകളുള്ള നഗരസഭയിൽ 20 വാർഡുകൾ വനിതാ സംവരണമാണ്. ഇതുകൂടാതെയാണ് എട്ടു വാർഡുകളിൽ വനിതകൾ മത്സരരംഗത്തുള്ളത്.
കോൺഗ്രസ് നാല് ജനറൽ വാർഡുകളിൽ വനിതകളെ രംഗത്തിറക്കിയപ്പോൾ എൽ.ഡി.എഫും ബി.ജെ.പിയും രണ്ട് വാർഡുകളിലാണ് വനിതകളെ മത്സരിപ്പിക്കുന്നത്. എൽ.ഡി.എഫിെൻറ ഒരു സ്ഥാനാർഥി ഒഴികെ മറ്റുള്ള ഏഴുപേരും കഴിഞ്ഞ കൗൺസിലിലെ അംഗങ്ങളാണ്. മന്നൂർക്കോണം, തറട്ട, ഇടമല, മുഖവൂർ, വാണ്ട, മാർക്കറ്റ്, പത്താംകല്ല്, പൂവത്തൂർ വാർഡുകളിലാണ് വനിതകൾ മത്സരിക്കുന്നത്.
- മന്നൂർക്കോണം: എസ്.രാജിക (എൽ.ഡി.എഫ്) പട്ടികജാതി ജനറൽവാർഡായ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി പുതുമുഖമായ എസ്.രാജികയാണ്. മാർ ഇവാനിയോസ് കോളജിലെ പഠനകാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. എസ്.ടി പ്രമോട്ടറായും പ്രവർത്തിച്ചിരുന്നു.
- തറട്ട: ഒ.എസ്.ഷീല(കോൺ.) 2005ലും 2015ലും ഇവിടെ നിന്ന് വിജയിച്ച് കൗൺസിൽ അംഗമായി. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി, കോൺഗ്രസ് നെടുമങ്ങാട് േബ്ലാക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആദ്യകാല കുടുംബശ്രീ പ്രവർത്തകയാണ്.
- ഇടമല: ടി. ലളിത(കോൺ.) കഴിഞ്ഞ കൗൺസിലിൽ ഇതേവാർഡിൽനിന്നും മത്സരിച്ച് വിജയിച്ചു. ആശാ പ്രവർത്തക കുടിയായ ലളിത മഹിള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയാണ്. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്.
- മുഖവൂർ: സംഗീത രാജേഷ് (ബി.ജെ.പി) കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് അട്ടിമറി വിജയം നേടി കൗൺസിലറായി. മഹിള മോർച്ച നെടുമങ്ങാട് മണ്ഡലം ൈവസ് പ്രസിഡൻറാണ്. രണ്ടാംതവണയാണ് മത്സരരംഗത്ത്.
- വാണ്ട: സുമയ്യ മനോജ്(ബി.ജെ.പി)കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെനിന്നും മത്സരിച്ച് നിലവിലെ കൗൺസിലിൽ അംഗമായി. ബി.ജെ.പി നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡൻറായ സുമയ്യ മഹിള മോർച്ച മുൻ ജില്ല സെക്രട്ടറിയും അക്ഷയ ശ്രീ താലൂക്ക് സമിതി അംഗവുമാണ്.
- മാർക്കറ്റ്: എൻ. ഫാത്തിമ(കോൺ.) 2015 ലെ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് മത്സരിച്ച് കൗൺസിലറായി. മഹിള കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ്, കോൺഗ്രസ് േബ്ലാക്ക് ജനറൽ സെക്രട്ടറി, സമന്വയ ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. നിയമവിദ്യാർഥിനിയാണ്.
- പത്താംകല്ല്: അഡ്വ.എസ്.നൂർജി(കോൺ.)കഴിഞ്ഞ കൗൺസിലിൽ പത്താംകല്ല് വാർഡിൽ മത്സരിച്ച് വിജയിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി, മഹിള കോൺഗ്രസ് ജില്ല ൈവസ് പ്രസിഡൻറ്, ലോയേഴ്സ് കോൺഗ്രസ് ജില്ല സെക്രട്ടറി, നെടുമങ്ങാട് താലൂക്ക് മത്സ്യ മാർക്കറ്റിങ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവറത്തിക്കുന്നു.
- പൂവത്തൂർ: ലേഖ വിക്രമൻ(എൽ.ഡി.എഫ്) കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂവത്തൂരിൽ നിന്നും വിജയിച്ച് നഗരസഭ ൈവസ് ചെയർമാനായി. കേരള മഹിളാ സംഘം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി. എൻ.ആർ.ഇ.ജി ജില്ല കമ്മിറ്റി അംഗം, കിസാൻ സഭ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.