സ്ത്രീപക്ഷ മാധ്യമ നയം നടപ്പാക്കണമെന്ന് വനിത കമീഷൻ
text_fieldsതിരുവനന്തപുരം: സ്ത്രീപക്ഷ മാധ്യമ നയം നടപ്പാക്കാൻ മാധ്യമങ്ങൾ തയാറാകണമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇതിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങൾ മാധ്യമ മേധാവികളുെട മുന്നിൽ വനിത കമീഷൻ എത്തിക്കും. ഇലക്ട്രോണിക് മാധ്യമങ്ങൾ പരിപാടികളിലൂടെയും വാർത്തകളിലൂടെയും പരസ്യത്തിലൂടെയും പകർന്നുതരുന്ന ആശങ്ങൾ പലപ്പോഴും സ്ത്രീവിരുദ്ധവും സമൂഹ വിരുദ്ധവുമായി മാറുന്നു. ഇടപെടലിലൂടെയല്ലാതെ മാധ്യമരംഗത്ത് നിലനിൽക്കുന്ന ദുഷ്പ്രവണതകളെ അവസാനിപ്പിക്കാനാകില്ലെന്നും അവർ പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ മാധ്യമരംഗത്തെ സ്ത്രീവിരുദ്ധതയെ കുറിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്ത്രീസുരക്ഷയുടെ പ്രശ്നം മാധ്യമ രംഗത്തുണ്ട്. വാർത്ത ശേഖരണത്തിൽ പോലും സ്ത്രീകളുെട അന്തസ്സിനെ ക്ഷതമേൽപിക്കുന്ന വഴികൾ കണ്ടെത്താനാകും. മാധ്യമരംഗത്ത് വിവേചനം നിലനിൽക്കുന്നു. കറുത്ത തൊലിയുള്ളവർക്ക് പ്രവേശനം ലഭിക്കാത്ത അനുഭവങ്ങളുണ്ട്. കറുത്ത നിറത്തെ കുറിച്ച ചിന്ത ചെന്നെത്തുന്നത് ജാതി ചിന്തയിലേക്കാണ്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതുമൂലം വന്നുചേരുന്ന ഭീഷണികൾ നേരിടാൻ സഹപ്രവർത്തകർ ഒപ്പം നിൽക്കുന്നില്ല. സ്ക്രീൻ പ്രസൻസ് ലഭിക്കാൻ അവിഹിത ചിന്താഗതികൾക്ക് പ്രേരിപ്പിക്കുന്ന സ്ഥിതി നിലവിലുണ്ടെന്ന് പല സഹോദരിമാരും തന്നോട് പറഞ്ഞിട്ടുണ്ട്.
സ്ത്രീകൾക്ക് അസൗകര്യമുള്ള സമയത്ത് ഷിഫ്റ്റ് നിശ്ചയിച്ച് പണിയെടുക്കാൻ നിർബന്ധിക്കുന്നു. ഇൗ രംഗം കൈകാര്യം ചെയ്യുന്ന വ്യക്തികളുെട ആൺബോധമാണ് സ്ത്രീവിരുദ്ധതയുടെ കാരണം. അക്രഡിറ്റഡ് പത്രപ്രവർത്തകരിൽ വനിത പങ്കാളിത്തം അഞ്ച് ശതമാനത്തിൽ താഴെയാണ്. തീരുമാനമെടുക്കുന്ന സുപ്രധാന തലങ്ങളിൽ സ്ത്രീകളില്ല. സ്ത്രീകൾക്ക് വേണ്ട അടിസ്ഥാന സൗകര്യം മാധ്യമ സ്ഥാപനങ്ങളിലില്ല. പ്രശ്ന പരിഹാര സെൽ ഇത്തരം സ്ഥാപനങ്ങളിലുണ്ടോ എന്നും പരിശോധിക്കണം. സ്ത്രീവിരുദ്ധ സമീപനം തടയാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.