Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ പേവിഷബാധയേറ്റ്...

തൃശൂരിൽ പേവിഷബാധയേറ്റ് വയോധിക മരിച്ചു

text_fields
bookmark_border
thrissur medivcal college 897875
cancel

തൃശൂര്‍: പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.

ഒരുമാസം മുമ്പാണ് ഇവർക്ക് നായുടെ കടിയേറ്റത്. എന്നാൽ കുത്തിവെപ്പ് എടുത്തിരുന്നില്ല. മൂന്നു ദിവസം മുമ്പാണ് മെ‍ഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയത്. എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു.

കാട്ടിൽവെച്ചാണ് ഇവർക്ക് കടിയേറ്റത്. മറ്റു രണ്ട് പേരെ കൂടി നായ കടിച്ചിരുന്നെങ്കിലും ഇവര്‍ കുത്തിവെപ്പെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog biterabies virus
News Summary - women died of rabies in Thrissur
Next Story