വനിത സംരംഭക ശാക്തീകരണം; സിഡ്ബി 120.76 ലക്ഷം കൈമാറി
text_fieldsതിരുവനന്തപുരം: വനിത സംരംഭകരെ ശാക്തീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾക്കായി സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) കേരള സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന് (കസാഫി) 120.76 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വായ്പ വ്യാപന മേളയിൽ തുക മന്ത്രി നിർമല സീതാരാമനിൽ നിന്ന് കസാഫി പ്രസിഡന്റ് കെ. പോൾ തോമസ്, സെക്രട്ടറി വി. കൃഷ്ണചന്ദ്രൻ, കൺവീനർ ജയിംസ് രോഹൻ വിന്നി എന്നിവർ ചേർന്ന് സ്വീകരിച്ചു.
കസാഫി 13.42 ലക്ഷം രൂപയും പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. 5000 വനിതകളുടെ ശാക്തീകരണമാണ് പ്രാഥമിക ലക്ഷ്യം. മൈക്രോഫിനാൻസ് മേഖലയിലെ സ്വയം സഹായ സംഘങ്ങൾക്കും, ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കുമായി സമഗ്ര പരിശീനമാണ് പദ്ധതിയുടെ ഭാഗമായി നൽകുക. വനിതകളെ മൈക്രോഫിനാൻസ് വായ്പക്കാരിൽനിന്ന് മൈക്രോ സംരംഭകരാക്കി ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കസാഫി പ്രസിഡന്റ് കെ. പോൾ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.