യുവതി പ്രവേശനം: ദേവസ്വം ബോർഡിെൻറ നിലപാടിൽ അവ്യക്തത തുടരുന്നു
text_fieldsപത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിെൻറ നിലപാട് സംബന ്ധിച്ച് അവ്യക്തത തുടരുന്നു. ഇതേചൊല്ലിയുള്ള വിവാദങ്ങളിലൂടെ വ്യക്തമാകുന്നത് ബോ ർഡിെൻറ നിയന്ത്രണം പ്രസിഡൻറിെൻറ ൈകകളിലല്ലെന്നാണ്. ബോർഡിെൻറ നിലപാടുകൾ ജന ങ്ങൾക്കിടയിൽ വിശദീകരിക്കേണ്ട ബോർഡ് പ്രസിഡൻറ് തുടക്കം മുതൽ വിഷയത്തിൽ ഉറച്ച ന ിലപാട് പുലർത്താത്തതാണ് നിലപാട് സംബന്ധിച്ച അവ്യക്തതക്കിടയാക്കുന്നത്. സർക്കാറും ദേവസ്വം കമീഷണർ എൻ. വാസുവും യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് എടുക്കുേമ്പാൾ തുടക്കം മുതൽ ദേവസ്വം പ്രസിഡൻറ് എ. പദ്മകുമാറിെൻറ പ്രസ്താവനകൾ അതിനോട് യോജിക്കാത്ത നിലയിലാണ്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാറിനും ബോർഡിനും എതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ പദ്മകുമാറിന് കഴിഞ്ഞില്ല. ഇവക്കെല്ലാം കുറിക്കുകൊള്ളുന്ന മറുപടിയുമായെത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും നിലവിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാനുമായ എം. രാജഗോപാലായിരുന്നു. പദ്മകുമാറിനെ മാറ്റി രാജഗോപാലിനെ ബോർഡ് പ്രസിഡൻറാക്കാൻ പാർട്ടിയുടെ ഉന്നതതലത്തിൽ നീക്കംനടക്കുന്നതായ അഭ്യൂഹത്തിനും ഇത് ഇടയാക്കി.
യുവതികൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ സാവകാശം വേണമെന്ന നിലപാട് പദ്മകുമാർ വെള്ളിയാഴ്ചയും ആവർത്തിച്ചു. തീർഥാടനകാലം കഴിഞ്ഞതിനാൽ ഇനി സാവകാശ ഹരജിക്ക് പ്രാധാന്യമില്ലെന്നാണ് കമീഷണർ പറയുന്നത്.
വ്യാഴാഴ്ച കോടിയേരിയെ കണ്ടത് പദ്മകുമാർ തനിക്കെതിരെ പരസ്യമായ പ്രസ്താവന നടത്തിയതിനാൽ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്ന് കമീഷണർ വെളിപ്പെടുത്തി. ഇതോടെ ഇരുവരും തമ്മിൽ ഭിന്നതയുണ്ടെന്നതും വ്യക്തമായി. സാവകാശ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന കമീഷണറുടെ നിലപാട് കോടിയേരിയും ശരിെവച്ചതോടെ പദ്മകുമാർ നിലപാട് മാറ്റാൻ നിർബന്ധിതനായിരിക്കുകയാണ്.
കമീഷണറുമായി തുടക്കം മുതൽ നല്ല ബന്ധമല്ല പ്രസിഡൻറ് പുലർത്തുന്നതെന്ന് ദേവസ്വം അംഗങ്ങൾ തന്നെ പറയുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളയാളായതിനാൽ ബോർഡിൽ വാസു പ്രാമുഖ്യം നേടുകയും പദ്മകുമാർ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു. ഇതോടെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഒാഫിസുമായി കൂടിയാലോചിച്ച് കമീഷണർ തീരുമാനമെടുക്കുന്ന നിലയായി. യുവതി പ്രവേശന പുനഃപരിശോധന ഹരജി സുപ്രീംകോടതി പരിഗണിക്കുേമ്പാൾ കൈക്കൊള്ളേണ്ട നിലപാടും ഇൗ വിധം കമീഷണർ എടുത്തതാണെന്നാണ് ലഭിക്കുന്ന വിവരം.
പദ്മകുമാറിനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നിയമപരമായി പുറത്താക്കാൻ സാധിക്കില്ല. സമ്മർദത്തിലാക്കി രാജിവെപ്പിക്കുകയേ സാധ്യമാകൂ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാർ വിവാദ നീക്കത്തിന് തയാറാകുമോ എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.