സ്ത്രീകൾക്ക് കൂടുതൽ നിയമബോധം അനിവാര്യം -എം.സി. ജോസഫൈൻ
text_fieldsആലപ്പുഴ: തങ്ങളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് സ്ത്രീകൾ വേണ്ടത്ര ബോധ്യമില്ലെന്ന് വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന വനിത മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാറും നിയമസംവിധാനങ്ങളും സ്വീകരിച്ച നിലപാടുകൾ സംബന്ധിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകൾപോലും അജ്ഞരാണ്.
മുത്തലാഖ് ചൊല്ലപ്പെട്ട ഒരുയുവതി നൽകിയ പരാതി പരിഗണിച്ചാണ് കമീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൂന്നുവർഷം മുമ്പ് വിവാഹിതയായ യുവതിയെ ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് അവിടെയിരുന്ന് മുത്തലാഖ് ചൊല്ലുകയായിരുന്നു. വിവാഹത്തിന് വീട്ടിൽനിന്ന് നൽകിയ 75 പവൻ ആഭരണവും അഞ്ചുലക്ഷം രൂപയും മടക്കിക്കിട്ടാതെ ഭർത്താവിെൻറ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നതും ഭർതൃഗൃഹത്തിൽ നേരിടേണ്ടിവന്ന യാതനകളും സഹോദരേനാടൊപ്പം അദാലത്തിലെത്തിയ പരാതിക്കാരി വിവരിച്ചു. യുവതിയുടെ പരാതി ഫയലിൽ സ്വീകരിച്ചു.
21 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽനിന്ന് ആനൂകൂല്യമൊന്നും നൽകാതെ പിരിച്ചുവിട്ടെന്ന പരാതിയുമായെത്തിയ സ്കൂൾ ജീവനക്കാരിക്ക് നിയമാനുസൃത ആനുകൂല്യങ്ങളെല്ലാം നൽകണമെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകി. കഴകക്കാരനായ ഭർത്താവിന് രോഗം പിടിെപട്ടതിനെത്തുടർന്ന് പകരം ജോലി ചെയ്തുവന്ന ഭാര്യയെ പിരിച്ചുവിട്ട ക്ഷേത്രം ഭാരവാഹികൾക്കെതിരെ നൽകിയ പരാതിയും പരിശോധിച്ചു. പരാതി ലേബർ കോടതിക്ക് കൈമാറാൻ കമീഷൻ നടപടി സ്വീകരിച്ചു. മാതാപിതാളെ സംരക്ഷിക്കാൻ ആൺമക്കളും പെൺമക്കളും ഒരേപോലെ ഉത്തരവാദികളാണെന്ന് മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായെത്തിയ മാതാവിെൻറ കേസിൽ കമീഷൻ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.