ഹിജാബ് ധരിക്കാനുള്ള അവകാശത്തെ ടാർഗറ്റ് ചെയ്യുന്നത് വൈവിധ്യങ്ങളെ തകർക്കാർ -ജെ.ദേവിക
text_fields'വസ്ത്രസ്വാതന്ത്ര്യം: ആർ.എസ്.എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു' എന്ന തലക്കെട്ടിൽ വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് തിരുവനന്തപുരം ഇ കെ നായനാർ പാർക്കിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘ്പരിവാറിന്റെ ആസൂത്രിത ശ്രമങ്ങളോടുള്ള ചെറുത്തുനിൽപുകളെയാണ്
ഈ വനിതാദിനപരിപാടി മുന്നോട്ടുവെക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ജെ. ദേവിക പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നതിലൂടെ സംഘ്പരിവാർ തകർക്കുന്നത് വൈവിധ്യങ്ങളുടെ ഇന്ത്യൻ പാരമ്പര്യത്തെയാണ്. വിദ്യാഭ്യാസ സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും സ്ത്രീകൾക്ക് നിഷേധിക്കുന്നതിനെതിരിലുള്ള സമരങ്ങളോടുള്ള ഐക്യപ്പെടൽ കൂടിയാണ് അവകാശസംരക്ഷണ സദസ്സെന്നും അവർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രഞ്ജിത ജയരാജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ മുംതാസ് ബീഗം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി വീണ എ നായർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രിജിത്ത്, വിംഗ്സ് ജില്ലാ പ്രസിഡന്റ് ഡോ. ഫാത്തിമ, സാമൂഹിക പ്രവർത്തക ബിന്ദു ടീച്ചർ എന്നിവർസംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷംല സ്വാഗതവും സെക്രട്ടറി ആരിഫാ ബീവി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ബീബീജാൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സുമീറ ആദിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നദീറാ ബഷീർ സ്വന്തമായെഴുതിയ കവിത അവതരിപ്പിച്ചു. സുലൈഖ, ഹംദ ഹാറൂൺ, ലാമിയ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.