അതിക്രമകാരികൾക്ക് അംഗീകാരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതാണ് സർക്കാരിന്റെ സ്ത്രീ സൗഹൃദം -വിമൻ ജസ്റ്റിസ് മൂവ്മെൻറ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച അഞ്ചു ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചതിനെതിരിൽ വിമൻ ജസ്റ്റിസ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. അതിക്രമകാരികൾക്ക് അംഗീകാരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതിനെ സ്ത്രീ സൗഹൃദ കേരളം എന്ന് പേരിട്ടു വിളിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഉദ്ഘാടന ജന. സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി പറഞ്ഞു.
സുബൈദ കക്കോടി (സ്റ്റേറ്റ് വൈസ് പ്രസിഡൻറ്) മുഖ്യ പ്രഭാഷണം നിർവഹിച്ചു. സുഫീറ എരമംഗലം(സംസ്ഥാന സെക്രട്ടറി), മുബീന വാവാട് (ജില്ല പ്രസിഡൻറ്), ജുമൈല നന്മണ്ട, ഇ. പി ഉമർ, നൗഷാദ് തെക്കയിൽ, തൗഹീദ, ശ്രീജ വേനപ്പാറ, ഫസീല, ബൽക്കീസ് തുടങ്ങിയവർ സംസാരിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രവർത്തകർ ഹർഷിനയുടെ സമരപ്പന്തൽ സന്ദർശിക്കുകയും ഹർഷിനക്ക് ഹാരാർപ്പണം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.