ആറ്റിപ്രയിൽ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചവർക്കെതിരെ നടപടി വേണം -വിമൻ ജസ്റ്റിസ് മൂവ്മെൻറ്
text_fieldsതിരുവനന്തപുരം: ആറ്റിപ്ര മൺവിള ചെങ്കൊടിക്കാടിൽ ഇരുട്ടിെൻറ മറവിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.
ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി വസ്ത്രം പോലും മാറാനനുവദിക്കാതെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു.
മാസ്ക് എടുക്കാൻ ശ്രമിച്ച വൃദ്ധയെ അസഭ്യം പറയുകയും പൊലീസ് സ്റ്റേഷനിൽ കൈക്കുഞ്ഞുങ്ങളടക്കം 28ഓളം പേരെ ഒരുമിച്ച് പത്ത് മണിക്കൂർ കുടിവെള്ളമോ ഭക്ഷണമോ നൽകാതെ അടച്ചിട്ട നടപടി മനുഷ്യാവകാശ ലംഘനമാണ്.
കുടുംബങ്ങളെ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട് പൊലീസും ഗുണ്ടകളും ഇവരുടെ കുടിലുകൾ ഇടിച്ചുനിരത്തി രേഖകളടക്കം നശിപ്പിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന ദലിത് കുടുംബങ്ങളോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.
കിടപ്പാടം നഷ്ടപ്പെട്ടവരുടെ പ്രശ്നം അടിയന്തിരമായി സർക്കാർ ഏറ്റെടുത്ത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ആറ്റിപ്ര വില്ലേജ് ഓഫിസിൽ സമരം ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരെ സംസ്ഥാന സെക്രട്ടറി മുംതസ് ബീഗം സന്ദർശിച്ച് സമരക്കാരോട് കാര്യങ്ങൾ അന്വേഷിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.