Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ ദിനത്തിൽ...

വനിതാ ദിനത്തിൽ 'വനിതാസംവരണ മെമ്മോറിയൽ' സംഘടിപ്പിക്കുമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്

text_fields
bookmark_border
women justice movement charcha sangamam
cancel

നിയമനിർമാണ സഭകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി മാർച്ച്​ എട്ടിന്​ 'വനിതാ സംവരണ മെമ്മോറിയൽ' ചർച്ചാ സംഗമം സംഘടിപ്പിക്കുമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ് അറിയിച്ചു. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലാണ്​ സംസ്ഥാനതല സംഗമം നടക്കുക. പാർലമെന്‍റിൽ 11.8 % മാത്രമാണ് വനിതാ സാന്നിധ്യം. സംസ്ഥാന നിയമസഭയിൽ ഇത് ആറ്​ ശതമാനം ആണ്. ഇന്ത്യൻ ജനതയുടെ 48.3% സ്ത്രീകളായിരിക്കേ പാർലമെന്‍റിലേയും നിയമസഭയിലേയും സ്ത്രീ പങ്കാളിത്തത്തിന്‍റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.


വനിതകളായ നിയമസഭാ സാമാജികർ പുരുഷന്മാരെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്ന് യു.എൻ പഠനത്തിൽ വ്യക്തമാക്കുന്നുവെങ്കിലും നവോഥാനത്തിന്‍റെ കുത്തക അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ പോലും ഈ കാര്യത്തിൽ നിശ്ശബ്ദരാകുന്നത് പ്രതിഷേധാർഹമാണ്. പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളെക്കൂടി ഉയർത്തിക്കൊണ്ട് വരുന്നതിന് ഉപസംവരണം ഏർപ്പെടുത്തണമെന്നും വിമൺജസ്റ്റീസ്​ മൂവ്​മെന്‍റ്​ അറിയിച്ചു.ചർച്ചാസംഗമത്തിൽ പ്രൊഫ.എം.ജെ. മല്ലിക, അജിത അന്വേഷി, വിജി പെൺകൂട്ട്, അഡ്വ:ആനന്ദകനകം,പ്രൊഫ: ഹരിപ്രിയ, ബ്രസീലിയ, ജബീന ഇർഷാദ്, സുബൈദ കക്കോടി ,ചന്ദ്രിക കൊയിലാണ്ടി, സലീന ടീച്ചർ എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേള്ളനത്തിൽ ജബീന ഇർഷാദ്, സുബൈദ കക്കോടി ചന്ദ്രിക കൊയിലാണ്ടി സലീന ടീച്ചർ, ദുർഗ്ഗാദേവി എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women justice movement
Next Story