'സ്ത്രീധനം, ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം; തിരുത്തണം കേരളം'-വിമൻ ജസ്റ്റിസ് കാമ്പയിൻ ആരംഭിച്ചു.
text_fieldsതിരുവനന്തപുരം: വർധിക്കുന്ന സ്ത്രീധന ഗാര്‍ഹികപീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ക്കുമെതിരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന കാമ്പയിൻ ആരംഭിച്ചു. ജൂലൈ ഒന്നുമുതൽ 31വരെയാണ് കാമ്പയിൻ കാലയളവ്. സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. സ്ത്രീധന നിരോധം നിയമമായി ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീധന ഗാർഹിക പീഡനങ്ങൾ വർധിക്കുന്നത് സ്ത്രീയോടുള്ള കേരളത്തിെൻറ മനോഭാവത്തിന് മാറ്റം സംഭവിച്ചിട്ടില്ല എന്നതിെൻറ സൂചനയാണെന്ന് അവർ പറഞ്ഞു.
സ്ത്രീധന കുറ്റവാളികൾക്ക് നിയമപരമായ കടുത്ത ശിക്ഷ നൽകാൻ സർക്കാർ മുൻകൈ എടുക്കണം. 1961ൽ പാസായ സ്ത്രീധന നിരോധന നിയമപ്രകാരം, ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ മടിക്കുന്നത് കുറ്റകൃത്യങ്ങളുടെ വർധനവിന് കാരണമാണെന്നും ജബീന ഇർഷാദ് ചൂണ്ടിക്കാട്ടി.
അയൽക്കൂട്ടങ്ങൾ, ക്ലബ് ഹൗസ് ചർച്ചകൾ, തുറന്നു പറച്ചിലുകൾ, വീഡിയോ പ്രദർശനം, സജഷൻ ബോക്സ്, വെർച്വൽ പ്രക്ഷോഭം, നിവേദന സമർപ്പണം, ഹെൽപ് ഡസ്ക് പ്രഖ്യാപനം തുടങ്ങിയ വിവിധ തരം പരിപാടികൾ കാമ്പയിൻെറ ഭാഗമായി സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.