ഹർഷിനക്ക് നീതിക്കായി വിമൻ ജസ്റ്റിസിന്‍റെ ഉപവാസ സമരം
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് സർജിക്കൽ ഇൻസ്ട്രുമെന്റ് വയറ്റിൽ കുടുങ്ങി അഞ്ചുവർഷം ദുരിതം അനുഭവിച്ചതിനെ തുടർന്ന് നീതി വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജിനു മുന്നിൽ ആരംഭിച്ച രണ്ടാംഘട്ട സമരത്തിന്റെ ഇരുപത്തി അഞ്ചാം ദിവസം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ചേർന്ന് നിൽപ്പ് എന്ന പേരിൽ ഉപവാസ സമരം നടത്തി.
രോഗിയെ അങ്ങേയറ്റം ദ്രോഹിക്കുന്ന ഞെട്ടിക്കുന്ന സംഭവമാണിതെന്ന് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ പറഞ്ഞു. ഹർഷിനക്ക് ഇത്തരമൊരു ദുരിത ജീവിതം വിതച്ചതിന് ഉത്തരവാദി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ് എന്ന് മനസ്സിലാക്കിയ ആരോഗ്യമന്ത്രി തന്ത്രപൂർവ്വം സമരപ്പന്തലിലെത്തി കപട വാഗ്ദാനം നൽകുകയായിരുന്നു എന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടിയെടുക്കണമെന്നും അഞ്ച് വർഷത്തിലേറെയായി നരകയാതനയനുഭവിച്ച ഹർഷിനക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
ചന്ദ്രിക കൊയിലാണ്ടി, സുബൈദ കക്കോടി, ഉഷ കുമാരി, ഫസ്ന മിയാൻ, സുഫീറ എരമംഗലം, സീനത്ത് കോക്കൂർ, ഫൗസിയ ആരിഫ്, രജിത മഞ്ചേരി, ലില്ലി ജയിംസ്, ബിന്ദു പരമേശ്വരൻ, മുബീന വാവാട്, ദിനേഷ് പെരുമണ്ണ, കെ.സി അൻവർ, മുബീന വാവാട് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീച്ചർ, ഉഷ കുമാരി, സുബൈദ കക്കോടി, ഫസ്ന മിയാൻ, സുഫീറ എരമംഗലം, സീനത്ത് കോക്കൂർ, ഫൗസിയ ആരിഫ്, രജിത മഞ്ചേരി, ലില്ലി ജയിംസ്, പ്രേമ ജി. പിഷാരടി തുടങ്ങിയവർ സമരപ്പന്തലിൽ ഉപവസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.