സ്ത്രീ സുരക്ഷ: വിമൻ ജസ്റ്റിസ് സെക്രേട്ടറിയറ്റ് ധർണ നടത്തി
text_fieldsതിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ വിഷയത്തിൽ ഇടതുസർക്കാർ വൻ പരാജയമാണെന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു. 'സ്ത്രീസുരക്ഷ കേരള മോഡൽ വിചാരണ ചെയ്യുന്നു' എന്ന മുദ്രാവാക്യത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ക്ലാസ്മുറിയിൽ തൊട്ട് ആംബുലൻസിൽ വരെ ബലാത്സംഗങ്ങൾ കോവിഡിെൻറ മറവിലും ആവർത്തിക്കുമ്പോൾ പ്രതികളെ രക്ഷിക്കാൻ പൊലീസും ഭരണകർത്താക്കളും കൂട്ടുനിൽക്കുകയാണ്. വാളയാർ മുതൽ പാലത്തായിവരെ പ്രതികളെ രക്ഷപ്പെടുത്താനും ഇരകളെ കുറ്റക്കാരാക്കാനും ശ്രമിക്കുന്ന പൊലീസും ഭരണകൂടവും തെരുവിൽ ചോദ്യം ചെയ്യപ്പെടണമെന്നും അവർ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, മാഗ്ലിൻ ഫിലോമിന (തീരദേശ ഫെഡറേഷൻ പ്രസിഡൻറ്), ലക്ഷ്മി (മഹിള കോൺഗ്രസ് പ്രസിഡൻറ്, തിരുവനന്തപുരം), ബിനു ഷറീന(വനിതാ ലീഗ്), സുമയ്യ റഹീം (വിമൻ ഇന്ത്യ മൂവ്മെൻറ്), മുംതാസ് ബീഗം, സുഫീറ എരമംഗലം, ബീബി ജാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.