ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന് ഉദാര മദ്യനയവുമായി കേരള സർക്കാർ കൂട്ടുനിൽക്കുന്നു -വിമൻ ജസ്റ്റിസ്
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന് ഉദാര മദ്യനയവുമായി കേരള സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും പരസ്യവാചകങ്ങൾ മാത്രമാണെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് വി.എ. ഫായിസ പറഞ്ഞു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത ബോധം ഉണ്ടാകണമെങ്കിൽ ഇവിടെ നിയമമുണ്ടെന്നും ആ നിയമത്തിന് പ്രഹരശേഷിയുണ്ടെന്നും കുറ്റവാളി തിരിച്ചറിയണം. അതിന് വേണ്ടത് ആർജ്ജവമുള്ള ഒരു സർക്കാരും ആഭ്യന്തര വകുപ്പുമാണ്.
യഥേഷ്ടം ലഹരിയൊഴുക്കി കുറ്റവാളികളെ വളർത്താനും പിടിക്കപ്പെട്ടവരെ നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെടുത്താനും പ്രതിജ്ഞയെടുത്ത സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കാൻ ശക്തമായ പ്രക്ഷോഭങ്ങളുമായി സ്ത്രീകളും പെൺകുട്ടികളും അധികാരകേന്ദ്രങ്ങളിലേക്ക് ഇരച്ച് കയറുകയല്ലാതെ ഇനി വേറെ വഴിയില്ലായെന്ന് അവർ പറഞ്ഞു.
ആലുവയിൽ അമ്മയോടൊപ്പം കിടന്നുറങ്ങിയ എട്ട് വയസുകാരിയെയാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.