വനിതാ ദിനത്തിൽ 'വനിതാസംവരണ മെമ്മോറിയൽ' സംഘടിപ്പിക്കുമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ്
text_fieldsതിരുവനന്തപുരം: നിയമനിർമാണ സഭകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി 'വനിതാ സംവരണ മെമ്മോറിയൽ' ടേബിൾ ടോക് സംഘടിപ്പിക്കുമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് അറിയിച്ചു. തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ മാർച്ച് 8നാണ് ജില്ലാതല പരിപാടി നടക്കുന്നത്. പാർലമെന്‍റിൽ 11.8 % മാത്രമാണ് വനിതാ സാന്നിധ്യം. സംസ്ഥാന നിയമസഭയിൽ ഇത് ആറ് ശതമാനം ആണ്. ഇന്ത്യൻ ജനതയുടെ 48.3% സ്ത്രീകളായിരിക്കേ പാർലമെന്‍റിലേയും നിയമസഭയിലേയും സ്ത്രീ പങ്കാളിത്തത്തിന്‍റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.
വനിതകളായ നിയമസഭാ സാമാജികർ പുരുഷന്മാരെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്ന് യു.എൻ പഠനത്തിൽ വ്യക്തമാക്കുന്നുവെങ്കിലും നവോഥാനത്തിന്‍റെ കുത്തക അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ പോലും ഈ കാര്യത്തിൽ നിശ്ശബ്ദരാകുന്നത് പ്രതിഷേധാർഹമാണ്. പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളെക്കൂടി ഉയർത്തിക്കൊണ്ട് വരുന്നതിന് ഉപസംവരണം ഏർപ്പെടുത്തണമെന്നും വിമൺജസ്റ്റീസ് മൂവ്മെന്റ് അറിയിച്ചു.
ചർച്ചാസംഗമത്തിൽ മുസ്ലിം ലീഗ് വനിതാ പ്രതിനിധി ഷെറീന, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്‍റ് സുമയ്യ റഹിം, ആക്ടിവിസ്റ്റ് മാഗ്ളിൻ ഫിലോമിന, ആക്ടിവിസ്റ്റ് വിനീത വിജയൻ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് റസിയാബീഗം, മഹിളാ കോൺഗ്രസ് പ്രസിഡൻറ് ഡോ. ആരിഫാ സൈനുദ്ദീൻ, ട്രാൻസ്ജെൻ്റർ ആക്ടിവിസ്റ്റ് സൂര്യ ഇഷാൻ, റിട്ടയേർഡ് സ്കൂൾ ടീച്ചർ ബിന്ദു, ആക്റ്റിവിസ്റ്റ് രഞ്ജിനി സുബാഷ്, ഫ്രറ്റേണിറ്റി പ്രതിനിധി നൗഫ, ജി.ഐ.ഒ പ്രതിനിധി ഹവ്വ റാഖിയ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് രഞ്ജിത ജയരാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.