പെണ്ണരങ്ങിെൻറ സ്വന്തം ‘അഭിമാനിനി’
text_fieldsപാലക്കാട്: നവ സാമൂഹിക ഇടങ്ങളെ പ്രക്ഷുബ്ദമാക്കുന്ന വനിതാ ദിനത്തിൽ ഒ.വി. വിജയെൻറ നാട്ടിൽനിന്ന് വിസ്മൃതിയിലാണ്ട സ്ത്രീ കലാശിൽപം വെള്ളിത്തിരയിൽ ഉയിർത്തെഴുന്നേൽക ്കുന്നതിെൻറ ആവേശത്തിലാണ് ജില്ല ഭരണകൂടവും ‘കനവ്’ നാടക, സിനിമ കൂട്ടായ്മയും.
പാല ക്കാട് ആറങ്ങോട്ടുകരയിൽ ആവിഷ്കരിച്ച സ്ത്രീപക്ഷ നാടകം, സിനിമയുടെ പുത്തൻ സാധ്യതകള ിൽ ‘അഭിമാനിനി’ പേരിൽ ആവിഷ്കരിക്കപ്പെടുമ്പോൾ പുതുതലമുറക്ക് വേറിട്ട അനുഭവമാകു മെന്ന വിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.
വെള്ളിത്തിരയിൽ എത്തുന്നവരെല്ലാം സ്ത് രീകളാണെന്ന പ്രത്യേകതയും സിനിമക്ക് സ്വന്തം. എഴുത്തുകാരി സാറാ ജോസഫിെൻറ മകളും ചാലിശ്ശേരി സ്കൂളിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പലുമായ ഗീതാ ജോസഫും ഭർത്താവ് എം.ജി. ശശിയുമാണ് സിനിമക്ക് ചുക്കാൻ പിടിക്കുന്നത്.
1947ൽ ലക്കിടിയിൽ തുടങ്ങിയ ‘തൊഴിൽകേന്ദ്രം’ കൂട്ടായ്മ സ്ത്രീ തൊഴിലിടങ്ങളുടെ നിർവചനം തന്നെയായിരുന്നു നടത്തിയതെന്ന് നാടകത്തിൽ അഭിനയിച്ച ഗംഗാദേവി ഓർക്കുന്നു. ഇക്കാലത്തെ കുടുംബശ്രീ യൂനിറ്റിന് സമാനമായിരുന്നു അന്നത്തെ കൂട്ടായ്മ. സ്ത്രീകൾക്ക് സാമ്പത്തിക സ്വയം പര്യാപ്തത ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന 12 കഥാപാത്രങ്ങളുള്ള നാടകത്തിൽ ഗംഗാദേവി, കാവുങ്കര ഭാർഗവി, ശ്രീദേവി കണ്ണമ്പിള്ളി, ദേവകി നിലയങ്കോട് എന്നിവർ ഉശിരുള്ള പെണ്ണുങ്ങളായി അഭിനയിച്ചു. നാടകത്തിലെ രണ്ട് പുരുഷ വേഷങ്ങൾ അരങ്ങിലെത്തിച്ചതും അഭിനേത്രികൾ തന്നെയായിരുന്നു. കേട്ടുകേൾവിയില്ലാത്ത പെൺകൂട്ട് കണ്ടു ഭയന്ന് ‘തൊഴിൽകേന്ദ്രം’ എന്നതിന് പകരം ‘വേശ്യാലയം’ എന്ന് എഴുതിെവച്ച് യഥാസ്ഥിതികത്വം പ്രതികാരം ചെയ്തു.
ജില്ല ഭരണകൂടം മുൻകയൈടുത്ത് നിർമിക്കുന്ന ചിത്രത്തിെൻറ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് എം.ജി. ശശിയാണ്.
സിനിമയിലും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. അക്ഷയ മോഹൻ ദേവസേനയായെത്തുന്ന ചിത്രത്തിൽ രണ്ട് പുരുഷ കഥാപാത്രങ്ങൾ, എം.ജി. ശൈലജയും (പാലപ്രത്ത് മഹാൻ വക്കീൽ), ശോഭനയും (അമരത്താട്ടപ്ഫൻ) ആണ് അഭിനയിക്കുന്നത്.
വി.ടി. ഭട്ടതിരിപ്പാടിെൻറ പ്രപൗത്രി വി.ടി. ഗായത്രി സമകാലീന ഇന്ത്യൻ അവസ്ഥയിലെ മുസ്ലിം പെൺകുട്ടി, ആയിഷയായി ചിത്രത്തിൽ എത്തുന്നു. സംവിധായിക വിധു വിൻസൻറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ ആദ്യവാരം ചിത്രീകരണമാരംഭിക്കുന്ന സിനിമ മേയിൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.